HOME
DETAILS
MAL
കോണ്‍ഗ്രസിന്റെ അല്‍പേഷും സാലയും എം.എല്‍.എ സ്ഥാനം രാജിവച്ചു
backup
July 05 2019 | 17:07 PM
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളായ അല്‍പേഷ് താക്കൂറും ദല്‍വാല്‍ സിങ് സാലയും എം.എല്‍.എ പദവികള്‍ രാജിവച്ചു.
ഗുജറാത്തില്‍ ഒഴിവുവന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് വോട്ട്ചെയ്തതിന് ശേഷമാണ് രാജി. രാഹുല്‍ ഗാന്ധിയെ വിശ്വസിച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും എന്നാല്‍ രാഹുല്‍ തങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നും അല്‍പേഷ് കുറ്റപ്പെടുത്തി. ഏപ്രിലില്‍ കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും അല്‍പേഷ് രാജിവച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും എം.എല്‍.എ സ്ഥാനത്ത് തുടരുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിലെത്തിയ അല്‍പേഷ്, ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കിട്ടാതായതോടെയാണ് പാര്‍ട്ടിയുമായി അകന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."