എം.പി മാരുടെ പ്രതിഷേധം; ട്രെയിനുകളുടെ വൈകിയോട്ടം അഞ്ചുമിനുട്ടില്‍ താഴെയാക്കാമെന്ന് റെയില്‍വേയുടെ ഉറപ്പ്
തിരുവനന്തപുരം: എം.പിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിദിന ട്രെയിനുകളുടെ വൈകിയോട്ടം ശരാശരി അഞ്ച് മിനുട്ടില്‍ താഴെയാക്കാന്‍ നടപടിയെടുക്കാമെന്ന് റെയില്‍വേ അധികൃതരുടെ ഉറപ്പ്. ഇന്നലെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന എം.പിമാരുടെ യോഗത്തിലാണ് യാത്രാദുരിതത്തിന് പരിഹാരമുണ്ടാകുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ കുലശ്രേഷ്ഠ ഉറപ്പുനല്‍കിയത്.
യോഗത്തിന്റെ ആദ്യ അജന്‍ഡയായി റെയില്‍വേ വികസനം എടുക്കാന്‍ ശ്രമിച്ചെങ്കിലും എം.പിമാര്‍ ബഹളംവച്ചു. പ്രതിഷേധമുയര്‍ത്തി കൊടിക്കുന്നില്‍ സുരേഷ് എം.പി ഇറങ്ങിപ്പോവുകയും ചെയ്തു. പിന്നീടാണ് വൈകിയോട്ടം ചര്‍ച്ചക്കെടുത്തത്.
ട്രാക്കുകളുടെ അറ്റകുറ്റപ്പണി, കാലപ്പഴക്കംവന്ന റെയിലുകള്‍ മാറ്റി സ്ഥാപിക്കല്‍, ലോക്കോ പൈലറ്റുമാരുടെ കുറവ് തുടങ്ങിയ കാരണങ്ങളാണ് വൈകലിന് കാരണമെന്ന് റെയില്‍വേ അധികൃതര്‍ വിശദീകരിച്ചുവെങ്കിലും എം.പിമാര്‍ അംഗീകരിച്ചില്ല. അഞ്ചു മിനുട്ടില്‍ കൂടുതല്‍ ഒരു പ്രതിദിന ട്രെയിനുകളും വൈകില്ലെന്ന് റെയില്‍വേ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. കെ.സി വേണുഗോപാല്‍ എം.പി അധ്യക്ഷനായി. മന്ത്രിമാരായ ജി. സുധാകരന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കൊപ്പം പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ എം.പിമാരും പങ്കെടുത്തു. പതിമൂന്ന് എം.പിമാര്‍ യോഗത്തിനെത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."