സി.എച്ച് തന്ത്രജ്ഞനായ ഭരണാധികാരിയും മനുഷ്യസ്‌നേഹിയും: മന്ത്രി ഇ.പി ജയരാജന്‍
തിരുവനന്തപുരം: ജീവിതകാലഘട്ടം മുഴുവന്‍ തന്ത്രജ്ഞനായ ഭരണകര്‍ത്താവും മനുഷ്യസ്‌നേഹിയുമായിരുന്നു സി.എച്ച് മുഹമ്മദ് കോയയെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. സി.എച്ചിന്റെ സന്ദേശങ്ങള്‍ ഈ കാലഘട്ടത്തില്‍ പുതുതലമുറക്ക് വെളിച്ചം പകരാന്‍ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സി.എച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സി.എച്ച് അവാര്‍ഡ് ദാനവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരനും മുന്‍ അഡിഷനല്‍ ചീഫ് സെക്രട്ടറിയുമായ ഡോ. ഡി. ബാബു പോള്‍, പ്രമുഖ കഥാകൃത്ത് യു.എ ഖാദര്‍ എന്നിവര്‍ക്ക് മന്ത്രി പുരസ്‌കാരം സമ്മാനിച്ചു. ചടങ്ങില്‍ പത്രപ്രവര്‍ത്തന രംഗത്ത് അന്‍പതാണ്ട് പൂര്‍ത്തിയാക്കിയ മാധ്യമപ്രവര്‍ത്തകന്‍ കലാപ്രേമി ബഷീര്‍ ബാബുവിനെ ആദരിച്ചു. ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. റവന്യൂ മന്ത്രി കെ ചന്ദ്രശേഖരന്‍, കെ മുരളീധരന്‍ എം.എല്‍.എ, കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, ബീമാപ്പള്ളി റഷീദ്, കമാല്‍ വരദൂര്‍, പി.എ ഹംസ, കരമന ബയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."