കൊണ്ടോട്ടി നഗരസഭ വികസന സെമിനാര്‍ നടത്തി
കൊണ്ടോട്ടി: നഗരസഭയുടെ 2017-18 വര്‍ഷത്തെ പദ്ധതികളുടെ വികസന സെമിനാര്‍ നഗരസഭ ചെയര്മാന് സി.കെ നാടിക്കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചവത്സര പദ്ധതിയുടെ കരട് വികസന രേഖയുടെ പ്രകാശനം ആസൂത്രണ സമിതി അംഗം മൊയ്തീന്‍കുട്ടിക്ക് നല്കി നിര്‍വഹിച്ചു. 17കരട് പദ്ധതിരേഖ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.കെ സമദ് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ നഫീസ അധ്യക്ഷയായി. സ്ഥിരസമിതി അധ്യക്ഷരായ പി അഹമ്മദ് കബീര്‍, കെ.കെ അസ്മാബി, അയ്യാടന്‍ മുഹമ്മദ് ഷാ, കൗണ്‍സിലര്‍മാരായ യു.കെ മമ്മദീശ, പി അബ്ദുറഹ്മാന്, ചുക്കാന്ബിച്ചു, വി അബ്ദുല്‍ ഹക്കീം, രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് കെ.കെ ആലിബാപ്പു, അറുമുഖന്, കെ.പി ഹുസൈന്, കെ.പി ഫിറോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
13.33 കോടി രൂപയാണ് ഈ വര്‍ഷത്തെ മൊത്തം ചെലവായി കാണിച്ചിരിക്കുന്നത്. 22 ലക്ഷം ഉല്‍പ്പാദക മേഖല, 33 ലക്ഷം കോടി ശുചിത്വ മാലിന്യ സംസ്കരണം, 37 ലക്ഷം വനിത ഘടക പദ്ധതി, 1.11 കോടി പശ്ചാത്തല മേഖല തുടങ്ങിയവയാണ് പ്രധാന പദ്ധതി വിഹിതം. കൊണ്ടോട്ടി താലൂക്ക് ആശുപത്രയില്‍ രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം,ചിറയില്‍ പി.എച്ച്.എസിയില്‍ ഉച്ചക്ക് ശേഷം ഡോക്ടര്‍, നഴ്സ്, ലാബ് ജീവനക്കാരന് എന്നിവരെ നിയമിക്കുക തുടങ്ങിയവ വികസന സെമിനാറില്‍ ചര്‍ച്ചക്ക് വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."