കടലുണ്ടിപ്പുഴയോരം വൃത്തിയാക്കി
മലപ്പുറം: പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ട് കുപ്പത്തൊട്ടിയായി മാറിയ പുഴയോരം നാട്ടുകാര്‍ ശുചീകരിച്ചു. താമരക്കുഴി റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച കടലുണ്ടിപ്പുഴയിലെ പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണത്തില്‍ നൂറു കണക്കിന് നാട്ടുകാര്‍ പങ്കെടുത്തു. ചെമ്മങ്കടവ് പി.എം.എസ്.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ കൂടി ചേര്‍ന്നതോടെ ശ്രമദാനം ജനകീയ കൂട്ടായ്മയായി. ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ അധ്യക്ഷനായി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഹഫ്‌സല്‍ റഹ്മാന്‍, നഗരസഭചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ ഉപഹാരം നല്‍കി. കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, സലീന ടീച്ചര്‍, മിര്‍ഷാദ് ഇബ്രാഹിം, കെ കെ മുസ്തഫ, നഗരസഭാ സെക്രട്ടറി എന്‍ കെ കൃഷ്ണകുമാര്‍, ചേക്കുപ്പ ഹംസ, എ ഇ ചന്ദ്രന്‍,. തറയില്‍ ഇക്ബാല്‍, വി പി അനൂപ്, പി. രാമചന്ദ്രന്‍, എം കെ എസ് ഉണ്ണി, എം കെ എസ് മോഹനന്‍, താജുദ്ദീന്‍, നൗഷാദ് വടക്കന്‍, ഷംസുദ്ദീന്‍ താമരക്കുഴി, നൗഷാദ് മാമ്പ്ര, എം.കെ രാമചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."