ദേശീയ പാതയോര വികസനം: വസ്തു കൈയേറ്റത്തില്‍ ഉദ്യോഗസ്ഥരുടെ ഒത്തുകളി
പുനലൂര്‍: പുനലൂരില്‍ ദേശീയപാത വസ്തുക്കള്‍ കൈയേറിയ സ്വകാര്യ വ്യക്തികള്‍ക്ക് ഒത്താശ ചെയ്ത് റവന്യു-മരാമത്ത്തല ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുന്നതായി പരാതി. പുനലൂര്‍ സാംസ്കാരിക സമിതിയാണ് പരാതിക്കാര്‍.
കൊല്ലം-തിരുമംഗലം ദേശീയ പാത നിര്‍മാണം പുനലൂര്‍ നഗരാതിര്‍ത്തി വരെ പൂര്‍ത്തിയായെങ്കിലും വസ്തു ഏറ്റെടുക്കല്‍ സംബന്ധിച്ചുള്ള തര്‍ക്കവും വകുപ്പുദ്യോഗസ്ഥരുടെ അനാസ്ഥയും കാരണം ജോലികള്‍ പുനലൂര്‍ നഗരത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ കഴിഞ്ഞ ആറുമാസം മുന്‍പ് പുനലൂര്‍ നഗരസഭ ഇടപെട്ട് പണികള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
പാത വീതി കൂട്ടുന്നതിന് തര്‍ക്ക പ്രദേശങ്ങളെ ഒഴിവാക്കി ടൈല്‍സ് ഇടീല് പകുതിയോളം പൂര്‍ത്തീകരിച്ചു. എന്നാല്‍ ഹൈവേ വസ്തുക്കള്‍ സ്വകാര്യ വ്യക്തികള്‍ ഉദ്യോഗസ്ഥരേയും ചില രാഷ്ട്രീയക്കാരേയു സ്വാധീനിച്ച് കൈയേറിയത് വീണ്ടും പണി സ്തംഭനത്തിലാക്കി. ഇക്കാര്യത്തില്‍ അഴിമതി ചൂണ്ടിക്കാണിച്ച് കലക്ടര്‍ക്ക് പരാതിയും നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാത്തിന് കഴിഞ്ഞ മാസം കലക്ട്രേറ്റില്‍ യോഗവും നടന്നു. അഴിമതി നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിന് തുടര്‍ന്ന് പുനര്‍ സര്‍വേ നടത്തി സ്ഥലം തിരിച്ചുപിടിക്കാന്‍ അനുരഞ്ജന യോഗത്തില്‍ തീരുമാനമായി. എന്നാല്‍ സര്‍വേ വിഭാഗവും പൊതുമരാമത്ത് വിഭാഗവും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടപടികള്‍ വൈകിക്കുന്നതായി അക്ഷേപമുണ്ട്.
പാതയോരത്തെ ടൈല്‍സ് ഇടീല് പുരോഗമിക്കുന്ന മുറയ്ക്ക് ഈ പ്രശ്നം കെട്ടടങ്ങുമെന്നാണ് വിശ്വാസം. അധികൃതരുടെ ഒത്തു കളിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."