HOME
DETAILS

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ 26.26 കോടിയുടെ ക്രമക്കേട്

  
backup
May 23 2017 | 00:05 AM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%be%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be-2

 


തിരുവനന്തപുരം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ 26.26 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍. യു.ജി.സി നിര്‍ദേശിച്ച പ്രകാരം ഒരു ഏകീകൃത പാഠ്യപദ്ധതി തയാറാക്കുന്നതില്‍ സര്‍വകലാശാല പരാജയപ്പെട്ടതായും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയതിന് സ്ഥിരം അധ്യാപകര്‍ക്ക് അര്‍ഹമായതിലധികം വേതനം നല്‍കിയതിനാല്‍ 13.97 കോടിയുടെ ബാധ്യതയാണുണ്ടായത്. നിര്‍ത്തലാക്കിയ തസ്തികകളില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച് സ്ഥാനക്കയറ്റം നല്‍കിയതിനാല്‍ 13.36 ലക്ഷത്തിന്റെ അധികബാധ്യതയുണ്ടണ്ടായി. സര്‍വിസില്‍ പ്രവേശിച്ച തിയതി മുതല്‍ ഇ.പി.എഫ് പദ്ധതിയില്‍ ഉദ്യോഗസ്ഥരെ ചേര്‍ക്കുന്നതില്‍ സര്‍വകലാശാല പരാജയപ്പെട്ടതിനാല്‍ 2.20 കോടിയുടെയും പലിശ, നഷ്ടം എന്നീയിനത്തില്‍ 3.78 കോടിയുടെയും ബാധ്യത വന്നു.
സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പാക്കുന്നതിലെ പരാജയവും കരാര്‍ വ്യവസ്ഥകളില്‍ ഇളവു വരുത്തിയതും യു.ജി.സിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ധനസഹായം നേടിയെടുക്കുന്നതില്‍ സര്‍വകലാശാല പരാജയപ്പെട്ടതും കാരണം 3.98 കോടിയുടെ നഷ്ടമുണ്ടണ്ടായി.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി സര്‍വകലാശാലാ ജീവനക്കാര്‍ക്ക് അനര്‍ഹമായി വീട്ടുവാടക അലവന്‍സ് നല്‍കി. ഈ വകയില്‍ 2.20 കോടിയുടെ നഷ്ടമുണ്ടണ്ടായി. സര്‍വകലാശാലയിലെ ആന്തരിക ഓഡിറ്റ് വിഭാഗം ഇല്ലാതിരുന്നത് ആന്തരിക നിയന്ത്രണ സംവിധാനത്തിലെ പോരായ്മകള്‍ക്കു കാരണമായി. ഒരു മുഴുവന്‍ സമയ ഡയറക്ടറെ നിയമിക്കാത്തതിനാല്‍ യു.ജി.സി വിഭാവനം ചെയ്ത കോളജ് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ ഫലപ്രദമായില്ല. പരീക്ഷാ ഫലവും പുനഃപരിശോധനാ ഫലവും പ്രഖ്യാപിക്കുന്നതില്‍ ഒന്നു മുതല്‍ ഒമ്പതു വരെ മാസം കാലതാമസം സംഭവിച്ചു. അപേക്ഷ ലഭിച്ച് ആറ ുമാസത്തിനു ശേഷമാണ് 59 ശതമാനം ബിരുദ സാക്ഷ്യപത്രങ്ങള്‍ നല്‍കിയത്. യു.ജി.സി അംഗീകാരമില്ലാതെയാണ് പഞ്ചവത്സര സംയോജിത വിവിധ വിജ്ഞാന പഠന പദ്ധതിയും സംയോജിത ഇരട്ട ബിരുദ ബി.എ ക്രിമിനോളജി, എല്‍.എല്‍.ബി (ഓണേഴ്‌സ്) എന്നിവയും ആരംഭിച്ചത്. റിസര്‍ച്ച് ഗൈഡുകളായി തെരഞ്ഞെടുത്ത 197 അധ്യാപകര്‍ക്ക് യു.ജി.സി യോഗ്യതയുണ്ടണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago