നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം
കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതായി കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.
തിരുവന്തപുരത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആര്‍.ഒ.ബി, കൊച്ചുപ്ലാമ്മൂട്, പോര്‍ട്ട് റോഡ്, തെക്കേ കച്ചേരി,വെള്ളയിട്ടമ്പലം വഴിയും ആലപ്പുഴ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വെള്ളയിട്ടമ്പലം, തെക്കേകച്ചേരി, പോര്‍ട്ട് റോഡ്, തെക്കേ കച്ചേരി,വെള്ളയിട്ടമ്പലം വഴിയും പോകണം.
അഞ്ചാലുമ്മൂട് നിന്നും കൊല്ലത്തേക്ക് വരുന്ന വാഹനങ്ങള്‍ താന്നിക്കമുക്ക്, കല്ലുംതാഴം വഴിയും കൊല്ലത്ത് നിന്നും അഞ്ചാലുമ്മൂട്ടിലേക്ക് പോകേണ്ട വാഹനങ്ങള്‍ കല്ലുംതാഴം താന്നിക്കമുക്ക് വഴി പോകണം. അഞ്ചാലുമ്മൂട്, ഹൈസ്‌കൂള്‍ ജങ്ഷന്‍, താലൂക്ക് ജങ്ഷന്‍, കെ.എസ്.ആര്‍.ടി.സി, ലിങ്ക് റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും നിയന്ത്രണവിധേയമായിരിക്കും.
കൊട്ടാരക്കര ഭാഗത്തുനിന്നും നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട ലോറികള്‍, ട്രക്കുകള്‍, മറ്റ് ചരക്കുവാഹനങ്ങള്‍ എന്നിവ കുണ്ടറ ജങ്ഷനില്‍ നിന്നും തിരിഞ്ഞ് ഭരണിക്കാവ്, ശാസ്താംകോട്ട, കാരാളിമുക്ക്, പടപ്പനാല്‍, ടൈറ്റാനിയം ജങ്ഷന്‍, കരുനാഗപ്പള്ളി വഴിയും
ആലപ്പുഴ ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട ലോറികള്‍, ട്രക്കുകള്‍, മറ്റ് ചരക്കുവാഹനങ്ങള്‍ എന്നിവ ടൈറ്റാനിയം ജങ്ഷന്‍, പടപ്പനാല്‍, കാരാളിമുക്ക്, ശാസ്താംകോട്ട, ഭരണിക്കാവ്, കുണ്ടറ, കൊട്ടിയം വഴിയും പോകണമെന്നും അറിയിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."