റാപ്പിഡ് റെയില്‍ കോറിഡോര്‍ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ റാപ്പിഡ് റെയില്‍ കോറിഡോറിന്റെ സാധ്യതാ പഠനവും വിശദ പദ്ധതി റിപ്പോര്‍ട്ടും തയാറാക്കിയതായി മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. റിപ്പോര്‍ട്ടു പ്രകാരം ആകെ ചെലവ് 3063.97 കോടിയാണ്. പദ്ധതി റിപ്പോര്‍ട്ട് കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. റെയില്‍വേ ബോര്‍ഡും ദക്ഷിണ റെയില്‍വേയുടെ ചെന്നൈ മേഖല ഓഫിസുമായും ചര്‍ച്ചകള്‍ തുടരുകയാണ്. പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.
പൊതുമരാമത്ത് വകുപ്പിലെ റോഡ് വികസന പദ്ധതികള്‍ അഴിമതി രഹിതമാക്കുന്നതിന്റെ ഭാഗമായി പ്രവൃത്തികളുടെ ക്വാളിറ്റി ഓഡിറ്റിങ് പൊതുമരാമത്ത് മാന്വല്‍ പ്രകാരം നടപ്പിലാക്കും. പ്രവൃത്തികളുടെ പെയ്‌മെന്റ് നല്‍കുന്നതിന് ബില്ലുകള്‍ക്കൊപ്പം ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുടെ ഗുണനിലവാരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി.
വകുപ്പിന്റെ അഞ്ചു ലക്ഷം രൂപ വരുന്ന പ്രവൃത്തികള്‍ ഇ ടെന്‍ഡറിങ് മുഖേന നടപ്പിലാക്കുന്നതുവഴി ടെന്‍ഡര്‍ നടപടികള്‍ സുതാര്യമാക്കി. റോഡ് നിര്‍മാണത്തിനും പരിപാലനത്തിനുമുള്ള പ്രവൃത്തികള്‍ക്ക് ഡിഫക്ട് ലയബിലിറ്റി പിരീഡ് നിശ്ചയിച്ചിട്ടുണ്ട്. ഈ കാലയളവില്‍ പ്രവൃത്തിയില്‍ വരുന്ന കേടുപാടുകളോ നിര്‍മാണവൈകല്യമോ കണ്ടെത്താനായാല്‍ കരാറുകാരന്‍ സ്വന്തം ചെലവില്‍ അതു പരിഹരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം സെക്യൂരിറ്റി ഡിപ്പോസിറ്റില്‍ നിന്നും ഈ തുക ഈടാക്കുന്നതാണ്.
കെ.എസ.്ടി.പി നടത്തുന്ന റോഡു വികസന പ്രവൃത്തികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒരു വര്‍ഷം തകരാറുകള്‍ ഉണ്ടാകാതെ പരിഹരിക്കേണ്ട ചുമതല കോണ്‍ട്രാക്ടര്‍ക്കു നല്‍കി എഗ്രിമെന്റില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."