HOME
DETAILS

വൈകല്യങ്ങള്‍ തളര്‍ത്തിയില്ല; ക്ലാസ് മുറിയില്‍ സര്‍ഗഭാവനയുടെ വര്‍ണ്ണപ്പകിട്ട്

  
backup
September 27 2018 | 02:09 AM

%e0%b4%b5%e0%b5%88%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af

കൊപ്പം: തന്റെ ശാരീരിക വൈകല്യങ്ങളെ മറന്ന് വര്‍ണാഭമായ ജീവിതത്തിലേക്ക് വഴിതുറന്ന് വി.പി മുഹമ്മദ് നദീര്‍ എന്ന പ്ലസ് ടു വിദ്യാര്‍ഥി. ക്ലാസ് മുറിയിലെ ചുമരുകളില്‍ പ്രകൃതിയെ വരച്ചിടുന്നതില്‍ ആനന്ദം കണ്ടെത്തിയാണ് ഭിന്നശേഷിക്കാരനായ പ്ലസ് ടു വിദ്യാര്‍ഥി മുഹമ്മദ് നദീര്‍ വൈകല്യങ്ങളെ മറികടക്കുന്നത്. നടുവട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണ് വി.പി മുഹമ്മദ് നദീര്‍.
ബാല്യകാലം മുതല്‍ ചിത്രകല വശമുള്ള നദീര്‍ ക്ലാസ് മുറികളിലെ ചുവരുകളില്‍ പ്രകൃതിയുടെ മനോഹര ദൃശ്യങ്ങള്‍ വരച്ച് സ്‌കൂളിലെ താരമായി മാറിയിട്ടുണ്ട് ഈ മിടുക്കന്‍. ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് അയല്‍വാസിയും ആര്‍ടിസ്റ്റുമായ പ്രകാശന്റെ പ്രോത്സാഹനത്തോടെയാണ് ചിത്രകലയില്‍ സജീവമായത്. പിന്നീട് കണ്ടതും മനസില്‍ പതിഞ്ഞതും നദീര്‍ കാന്‍വാസിലാക്കാന്‍ തുടങ്ങി. പ്രകൃതി ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് വര തുടങ്ങിയത്. പല ചിത്രങ്ങളും 3ഡി എഫക്ടോടുകൂടിയാണ് വരക്കുന്നത്. പെന്‍സില്‍ ഡ്രോയിങ്ങിലും വാട്ടര്‍ കളറിലും ചുമര്‍ ചിത്രങ്ങളിലും ഫിംഗര്‍ ഡ്രോയിങ്ങിലും എത്തി നില്‍ക്കുകയാണ് നദീറിന്റെ വൈഭവം.
എഴുത്തും വരയും ഒരുപോലെ വഴങ്ങുന്ന ഈ വിദ്യാര്‍ഥി ഇത്തരത്തിലുള്ള മികവാര്‍ന്ന അന്‍പതോളം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. പ്ലസ്ടുവിനു പഠിക്കുമ്പോഴും ഇന്‍ഡോര്‍, ഔട്ട്‌സോര്‍ വര്‍ക്കുകള്‍ ചെയ്യാനും വീടുകളിലും കടകളിലും ഇന്റീരിയര്‍ ഡിസൈനും കല്യാണ വര്‍ക്കുകളും ചെയ്തുകൊടുക്കാനും പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും വേണ്ടി ചുമരെഴുതാനും നദീര്‍ തയാറാണ്.
പ്രകൃതി ദൃശ്യങ്ങളാണ് കൂടുതല്‍ വരക്കാറെങ്കിലും ഫിഗറും വഴങ്ങും. ഒരാളെ കണ്ടാല്‍ പത്തു മിനുട്ടുകള്‍ക്കകം വരച്ചു തരുമെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂള്‍ കലോല്‍സവങ്ങളിലും സംഘടനാ കലാ വേദികളിലും സ്ഥിരമായി മത്സരിക്കുന്നുണ്ട്. ഒട്ടേറെ പുരസ്‌കാരങ്ങളും പാരിതോഷികങ്ങളും നേടി. ഗവ. ജനത സ്‌കൂളില്‍ ക്ലാസ് മുറിയെ മനോഹരമാക്കിയ തന്റെ ചുവര്‍ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ കണ്ടതോടെയാണ് ഈ പ്രതിഭയെ കുറിച്ച് നാടറിയുന്നത്.
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ നരിപ്പറമ്പ് കോളനിയില്‍ ലക്ഷം വീട്ടില്‍ താമസിക്കുന്ന പാചകതൊഴിലാളികളായ വട്ടപ്പറമ്പില്‍ സെയ്തലവി- സാജിത ദമ്പതികളുടെ മകനാണ് നദീര്‍. പരസ്യ കലയില്‍ പ്രൊഫഷണലാകാന്‍ നദീറിനു മോഹമുണ്ടെങ്കിലും സാമ്പത്തിക പരാധീനത നദീറിന്റെ മോഹങ്ങള്‍ക്ക് തടസമാകുകയാണ്. പാചകതൊഴില്‍ ചെയ്ത് കുടുംബം പോറ്റുന്ന നദീറിന്റെ മാതാപിതാക്കള്‍ക്ക് മകന്റെ സ്വപ്നങ്ങള്‍ക്ക് ഒപ്പം പറക്കാന്‍ സാഹചര്യം സമ്മതിക്കുന്നുമില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  17 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  17 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  17 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  17 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  17 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  17 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  17 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  17 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  17 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  17 days ago