HOME
DETAILS
MAL
കന്നി ബജറ്റ് ഇരുട്ടടി: മുല്ലപ്പള്ളി
backup
July 05 2019 | 18:07 PM
തിരുവനന്തപുരം: രണ്ടാം മോദി സര്‍ക്കാര്‍ കന്നി ബജറ്റിലൂടെ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് നല്‍കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കേന്ദ്ര ബജറ്റ് സമ്പൂര്‍ണ നിരാശയാണു നല്‍കുന്നത്. കേരളത്തോട് കനത്ത അവഗണനയാണ് ഇക്കുറിയും കാട്ടിയത്. കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയുമായി ബന്ധപ്പെട്ട റബര്‍ ബോര്‍ഡ്, സ്പൈസസ് ബോര്‍ഡ്, കോഫി ബോര്‍ഡ്, നാളികേര ബോര്‍ഡ് തുടങ്ങിയവയ്ക്ക് പുതുതായി ഒരു വിഹിതവും ലഭിച്ചില്ല. പ്രവാസികളോടും കടുത്ത അവഗണനയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പെട്രോളിയം ഉല്പന്നങ്ങള്ക്ക് രണ്ടുരൂപ കൂട്ടാനുള്ള തീരുമാനം രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നയിക്കും. അതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം അനുഭവിക്കുന്നത് കേരള ജനതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."