ഹന്‍സിത: യൂത്ത് കോണ്‍ഗ്രസ് സമരത്തിന്
കൊല്ലം: തീരദേശനിവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന മണ്ണ് മാന്തി കപ്പല്‍ ഹന്‍സിത എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് ഇരവിപുരം അസംബ്ലി ജനറല്‍ ബോഡി ആവശ്യപ്പെട്ടു.
കടലിന്റെ മക്കളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച കൊല്ലം പോര്‍ട്ടിലേക്ക് തീരരക്ഷാമാര്‍ച്ച് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. അനിശ്ചിതകാലനിരാഹാരമടക്കമുളള ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. അസംബ്ലി പ്രസിഡന്റ് ഷെഫീഖ് കിളികൊല്ലൂര്‍ അധ്യക്ഷനായി.യൂത്ത് കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി ആര്‍.എസ്. അബിന്‍ ഉദ്ഘാടനം ചെയ്തു. അസൈന്‍ പളളിമുക്ക്, ഉനൈസ് പളളിമുക്ക്, ഷിബിന്‍ റിയാസ്, വിപിന്‍ വിക്രം, അനസ് നാസര്‍, എല്‍. ലിജു, മാഹീന്‍ അയത്തില്‍, മുരുകരാജ്, അനസ് താജ്ജുദ്ദീന്‍, ഹാരിസ് കട്ടവിള, സിജു പളളിമുക്ക്, അജു ആന്റണി, ജിന്‍സന്‍, റാഫി കൊല്ലം എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."