HOME
DETAILS

കൃഷി നാശം: കര്‍ഷകരുടെ ആശങ്ക അകറ്റാന്‍ നടപടി

  
backup
September 27, 2018 | 4:05 AM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%b6%e0%b4%82-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b6%e0%b4%99

നാദാപുരം : കാട്ടാന കൂട്ടം കൃഷിനശിപ്പിച്ച വളയം കണ്ടിവാതുക്കല്‍ മലയിലെ കര്‍ഷകരുടെയും മലയോര വാസികളുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.
വളയത്ത് നടന്ന യോഗത്തില്‍ കാട്ടാന നാശം വിതച്ച മേഖലകളില്‍ വാച്ചര്‍മാരെ നിയമിക്കാനും സോളാര്‍ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായി .
നാശ നഷ്ടം സംഭവിച്ച മേഖലകളില്‍ കണക്കെടുപ്പിനായി എ.ഡി.എമിനെ ചുമതലപ്പെടുത്തി . ഭീഷണിയെ തുടര്‍ന്ന് ആയോട് മലയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയുടെ പ്രവര്‍ത്തനം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു.
വളയം പഞ്ചായത്തിലെ ആയോട് മല, ചെക്യാട് പഞ്ചായത്തിലെ കണ്ടി വാതുക്കല്‍ തുടങ്ങിയ മലയോര മേഖലകളില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് നശിച്ചത് .
വലിയ പറമ്പില്‍ സെബ്യാസ്റ്റ്യന്‍, കാട്ടികുഴി കേളപ്പന്‍ , കുന്നുമ്മല്‍ ചന്തൂട്ടി, ഓടച്ചാലില്‍ ബാലകൃഷ്ണന്‍, ലക്ഷമണന്‍ , കുന്നുമ്മല്‍ ജയന്‍ തുടങ്ങിയ കര്‍ഷകരുടെ തെങ്ങ്, കവുങ്ങ്, റബര്‍ ഉല്‍പ്പെടെയുള്ള കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്.
പകല്‍ സമയങ്ങളില്‍ പോലും ആനകള്‍ കൂട്ടമായെത്തിയാണ് കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ആയോട് മലയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയുടെ അന്‍പത് മീറ്റര്‍ അകലെ വരെ കാട്ടാനകൂട്ടം എത്തിയിരുന്നു.
കണ്ണൂര്‍ കോഴിക്കോട് ജില്ലകളുടെ വനാതിര്‍ത്തികളില്‍ നിന്നുമാണ് ആനകള്‍ കൂട്ടമായി എത്തുന്നത്. വിളകള്‍ നശിപ്പിച്ച പ്രദേശങ്ങള്‍ വളയം പഞ്ചായത്ത് പ്രസിഡന്റ് എം സുമതി, സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ രവിന്ദ്രന്‍, പഞ്ചായത്തംഗം സി.പി അംബുജ, വി.കെ രവി, വി.പി ചന്ദ്രന്‍, രാജിവന്‍ സന്ദര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  4 days ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  4 days ago
No Image

രക്ഷാപ്രവർത്തനക്കേസിൽ നടപടി; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  4 days ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  4 days ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  4 days ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  4 days ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  4 days ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  4 days ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  4 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago