HOME
DETAILS
MAL
അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുന്നത് അപരിഷ്കൃതം: അഡ്വ.എച്ച്.രാജു
backup
July 29 2016 | 00:07 AM
കൊല്ലം: അഭിഭാഷക സമൂഹം മാധ്യമപ്രവര്‍ത്തകരെ തെരുവില്‍ അക്രമിക്കുന്നതു അപരിഷ്കൃതവും ജനസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്നു ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റും പബ്ളിക് പ്രോസിക്യൂട്ടറുംകൊല്ലം ബാര്‍ അസോസിയേഷന് മുന്‍ ഡയറക്റ്റര്‍ ബോര്‍ഡു അംഗവുമായിരുന്ന അഡ്വ. എച്ച് രാജു.
ജനാധിപത്യ പ്രക്രിയയില്‍ മാധ്യമ രംഗത്തിനും, പ്രവര്‍ത്തകര്‍ക്കും അനിഷേധ്യമായ സ്ഥാനമാണുള്ളത്. അഭിഭാഷകരോളം പ്രാധാന്യമുള്ളവരാണു മാധ്യമപ്രവര്‍ത്തകര്‍. കോടതി നടപടികളുടെ സുതാര്യത ഉള്‍പ്പടെയുള്ള സംഗതികള്‍ വെളിപ്പെട്ടാലെ ജനാധിപത്യ പ്രക്രിയ സജീവമായി നിലനില്ക്കുകയുള്ളൂ. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെടുന്ന മാധ്യമ പ്രവര്‍ത്തകരെ തടസപ്പെടുത്തുന്നതില്‍ നിന്നും ഔന്നത്യം ഉള്ള അഭിഭാഷകര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."