കാലിഫോര്‍ണിയയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, വന്‍ നാശനഷ്ടം; ആളപായമില്ല
കാലിഫോര്‍ണിയ: സൗത്തേണ്‍ കാലിഫോര്‍ണിയയില്‍ വെള്ളിയാഴ്ച രാത്രി തുടര്‍ച്ചയായി ഭൂചലനം. ആദ്യമുണ്ടായ ചെറുചലനങ്ങള്‍ക്ക് പിന്നാലെ പ്രാദേശികസമയം രാത്രി 8.30ഓടെയുണ്ടായ 7.1 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായതായി സൂചന. പ്രാഥമിക വിവരപ്രകാരം ഇതുവരെ മരണം റിപ്പോര്‍ട്ട്‌ചെയ്തിട്ടില്ല. എന്നാല്‍, നിരധി പേര്‍ക്കു പരിക്കുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
പല കെട്ടിടങ്ങളിലും വിള്ളല്‍ വീണു. ചിലയിടങ്ങളില്‍ വൈദ്യുതി, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തകരാറിലായി. ഷോര്‍ട്ട്‌സര്‍ക്യൂട്ട് കാരണം അഗ്നിബാധയുണ്ടായ കെട്ടിടത്തില്‍ ഫയര്‍ഫോഴ്‌സ് തീഅണയ്ക്കുന്ന ദൃശ്യങ്ങള്‍ പ്രമുഖ യു.എസ് ചാനല്‍ സി.എന്‍.എന്‍ പുറത്തുവിട്ടു.
ഭൂചലനം കാരണമുണ്ടായ വിള്ളലുകളെത്തുടര്‍ന്ന് റോഡില്‍ നീളത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിന്റെ ഫോട്ടോകള്‍ വിദേശമാധ്യമങ്ങളും പ്രസിദ്ധീകരിച്ചു.
“We’ll be right back!!” #duckandcover 6.9 tonight causes a little panic ? #EarthquakeLA pic.twitter.com/Ub6ID1ub8f
— Jeff Chavez (@JeffChavez) July 6, 2019
7.1 Magnitude Earthquake Rocks Southern California
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."