പുണ്യ നഗരികളിലേക്ക് തീര്‍ത്ഥാടകരുടെ പ്രവാഹം; ആദ്യ രണ്ടു ദിവസങ്ങളില്‍ എത്തിയത് ലക്ഷങ്ങള്‍
മക്ക/മദീന: വിശുദ്ധ ഹാജ്ജ് കര്‍മ്മങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലെ ഹാജിമാരുടെ പ്രവാഹം ശക്തമായി. ഇന്ത്യയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും ഇതിനകം പുണ്യ ഭൂമികളില്‍ എത്തിച്ചേര്‍ന്ന വിദേശ ഹാജിമാരുടെ എണ്ണം ലക്ഷത്തോളമാണ്. വരും ദിനങ്ങളില്‍ വിദേശ ഹാജിമാരുടെ എണ്ണം കുത്തനെ ഉയരും. ഇതോടെ വിശുദ്ധ നഗരികളായ മക്കയും മദീനയും തീര്‍ത്ഥാടക ബാഹുല്യത്താല്‍ നിറഞ്ഞു കവിയും.
ആദ്യ രണ്ടു ദിവസങ്ങളിലായി ഇരുപത് വിമാന സര്‍വ്വീസുകളിലായി ഇന്ത്യയില്‍ നിന്നും 4648 ഹാജിമാരാണ് മദീനയില്‍ എത്തിച്ചേര്‍ന്നത്. പത്തു സര്‍വീസുകളില്‍ ഇന്ന് (ശനി) 2374 ഹാജിമാരും പതിമൂന്ന് സര്‍വ്വീസുകളിലായി നാളെ (ഞായര്‍) 3652 ഹാജിമാരും മദീനയില്‍ എത്തിച്ചേരും. ദല്‍ഹി, ഗയ, ശ്രീനഗര്‍, ഗുവാഹത്തി എന്നിവിടങ്ങളിലെ ഹാജിമാരാണ് എത്തുന്നത്. നാളെ മുതല്‍ മലയാളി ഹാജിമാരുമായും വിമാനങ്ങള്‍ എത്തിച്ചേരുന്നതോടെ പ്രതിദിന സര്‍വീസുകളുടെ എണ്ണം 13 ആയി ഉയരും.
നാളെ വൈകീട്ട് സഊദി സമയം 05:30 നാണു മലയാളായി ഹാജിമാരെയും വഹിച്ചുള്ള ആദ്യ ഹജ്ജ് വിമാനം മദീനയില്‍ എത്തിച്ചേരുന്നത്. 300 ഹാജിമാരുമായി സഊദി എയറിയിലെ എസ് വി 5749 വിമാനത്തിന് തൊട്ടു പിന്നാലെ തന്നെ വീണ്ടും 300 ഹാജിമാരുമായി എസ് വി 5751 വിമാനവും മദീനയില്‍ എത്തിച്ചേരും. ആദ്യ ദിനത്തില്‍ അറുനൂറ് മലയാളി ഹാജിമാരാണ് മദീനയില്‍ എത്തുന്നത്. മലയാളായി ഹാജിമാരെ സ്വീകരിക്കാന്‍ മദീനയിലെ വിവിധ മലയാളായി ഹജ്ജ് സേവക സംഘങ്ങളും സന്നദ്ധ സേവക പ്രവര്‍ത്തകരും വിപുലമായ സംവിധാനങ്ങള്‍ സംവിധാനിച്ചിട്ടുണ്ട്.
അതേസമയം, മക്കയിലെത്തിയെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പിലെത്തിലെത്തിയ ഹാജി സംഘം ആദ്യ ഉംറ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി. മക്കയില്‍ ആദ്യ ജുമുഅ നിസ്കാരത്തില്‍ പങ്കെടുത്തതിന്റെ ആവേശത്തിലാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിലെ ഹാജിമാര്‍. മദീനയില്‍ ആദ്യ ജുമാ നിസ്കാരത്തിനായി ഇവിടെയെത്തിയ ഇന്ത്യന്‍ ഹാജിമാര്‍ നേരത്തെ തന്നെ മസ്ജിദുന്നബയില്‍ ഇരിപ്പിടം ഉറപ്പിച്ചിരുന്നു. എട്ടു ദിനമാണ് മദീനയിലെത്തുന്ന ഹാജിമാര്‍ തങ്ങുക. ശേഷം മക്കയിലേക്ക് പോകും. മദീനയിലെത്തിയ ഇവര്‍ വിശ്രമങ്ങള്‍ക്കും റൗദ സന്ദര്‍ശനത്തിനും ശേഷം ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ്.
തീര്‍ത്ഥാടകരുടെ വരവ് ശക്തമായതോടെ ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളാവുകയാണ് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളവും മദീന അന്താരാഷ്ട്ര വിമാനത്താവളവും. ഇന്ന് മുതല്‍ ഇരുപതിനായിരത്തിലേറെ പേര് ദിനം പ്രതി ഇവിടെ വന്നിറങ്ങും. ഇരുപത് ലക്ഷത്തിലേറെ പേരാണ് ഇത്തവണ ഹജ്ജിനെത്തുകയെന്നാണ് കണക്കുകള്‍. തൊണ്ണൂറായിരം വിമാന സര്‍വീസുകളാണ് ഒന്നേകാല്‍ മാസത്തിനകം ഹാജിമാരെയും വഹിച്ച് ജിദ്ദമദീന വിമാനത്താവളങ്ങളിലെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."