ചരിത്രമായി പ്രഥമ സഊദി വനിത അംബാസിഡര്‍ റീമ രാജകുമാരി അമേരിക്കയില്‍ ചുമതലയേറ്റു
റിയാദ്: കിരീടാവകാശിയുടെ നേതൃത്വത്തില്‍ ചരിത്രങ്ങള്‍ മാറുന്ന സഊദിയില്‍ ചരിത്രമായി പ്രഖ്യാപിച്ച പ്രഥമ വനിത അംബാസിഡര്‍ അമേരിക്കയിലെത്തി ചുമതലയില്‍ പ്രവേശിച്ചു. സഊദി ചരിത്രത്തിലെ ആദ്യ വനിത അംബാസിഡറായായി പ്രഖ്യാപിക്കപ്പെട്ട റീമ ബിന്‍ത് ബന്ദര്‍ അമേരിക്കയിലെ വാഷിങ്ടണിലെ സഊദി എംബസിയില്‍ എത്തി ഔദ്യോഗിക ചുമതലയില്‍ പ്രവേശിച്ചത്. എംബസിയില്‍ എത്തിയ ഇവര്‍ ഉടന്‍ തന്നെ ഔദ്യോഗിക കര്‍മ്മങ്ങളിയില്‍ വ്യാപൃതയാകുമെന്നു എംബസി വക്താവ് ഫഹദ് നാസര്‍ പറഞ്ഞു. അമേരിക്ക സഊദി ബന്ധങ്ങളില്‍ പുതിയ അതിവേഗ പുതിയ കാഴ്ചപ്പാടുകള് കൊണ്ട് ധന്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിനെ തന്റെ നിയമന കത്ത് കൈമാറി. മുതല്‍ സഊദി അമേരിക്കന്‍ ബന്ധം ദൃഢമായ 1945 മുതല്‍ അമേരിക്കയിലെ പതിനൊന്നാമത്തെ അംബാസിഡറാണ് റീമ ബിന്‍ത് ബന്ദര്‍.
സഊദി അറേബ്യയുടെ ആദ്യ വനിതാ അംബാഡറായ റീമ രാജകുമാരി നയതന്ത്ര രംഗത്ത് പുതുചരിത്രം കുറിച്ച് ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇവര്‍ സല്‍മാന്‍ രാജാവിന് മുന്‍പാകെ സത്യാ പ്രതിജ്ഞ ചെയ്തിരുന്നു. . രാജ്യത്തെ ശക്തമായ വനിത സാന്നിധ്യമായ റീമയുടെ പുതിയ നിയോഗം രാജ്യത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയാതായി അന്ന് വിദേശ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ അമേരിക്കന്‍ അംബാസിഡറായിരുന്ന പ്രിന്‍സ് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്റെ മകള്‍ കൂടിയായ റീമ ബിന്‍ത് ബന്ദര്‍ അമേരിക്കന്‍ സര്‍വ്വകലാശായില്‍ നിന്നും മ്യുസിയോളജി ബിരുദ ധാരിയാണ്. സഊദി മള്‍ട്ടി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ നേതൃ സ്ഥാനത്തെത്തിയ ഇവര്‍ രാജ്യത്തെ ശ്രദ്ധേയമാണ് വനിതാ സാന്നിധ്യമാണ്. 2017 ല്‍ ഈ സ്ഥാനത്തെത്തിയ ഇവര്‍ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും സ്‌പോര്‍ട്‌സ് മേഖലയില്‍ കൂടുതല്‍ ശക്തി പകരാനായുള്ള സഊദി മള്‍ട്ടി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ നായകത്വ നിരയിലെത്തിയ ആദ്യ വനിതയായിരുന്നു.
അമേരിക്കയിലെ സഊദി അംബാസിഡര്‍ കിരീടാവകാശിയുടെ സഹോദരനും സല്‍മാന്‍ രാജാവിന്റെ മകനുമായ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സഊദി പ്രതിരോധ സഹ മന്ത്രിയായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് റീമ ബിന്‍ ബന്ദര്‍ അമേരിക്കയിലേക്ക് നിയോഗിക്കപ്പെട്ടത്. എന്നാല്‍, റീമയുടെ പുതിയ ചുമതല ഇവര്‍ക്ക് കടുത്ത വെല്ലുവിളികളായിരിക്കുമെന്നു സൂചനയുണ്ട്. സഊദി അറേബ്യ ഉള്‍പ്പെടുന്ന മധേഷ്യന്‍ മേഖല അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധിയില്‍ അമേരിക്കന്‍ സഊദി ബന്ധം കാത്തു സൂക്ഷിക്കുന്നതിലും മേഖയിലെ അപ്രസക്തമായ സൗഹൃദം തിരിച്ചു കൊണ്ട് വരുന്നതിലും നയന്തന്ത്ര മേഖല ശക്തമാക്കുന്നതിലും ഇവര്‍ക്ക് കടുത്ത സമ്മര്‍ദ്ദങ്ങളും വെല്ലുവിളികളും നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."