ശാക്കിറിനെ ബോംബെ കേരള മുസ്ലിം ജമാഅത്ത് ആദരിച്ചു
പരപ്പനങ്ങാടി: കടലുണ്ടിപ്പുഴയില്‍ തോണിമറിഞ്ഞു ഒഴുക്കില്‍പ്പെട്ട രണ്ടു വിദ്യാര്‍ഥികളെ സാഹസികമായി രക്ഷപ്പെടുത്തിയ ഉള്ളണത്തെ കുന്നത്തേരി ശാക്കിറിനെ ബോംബെ കേരള മുസ്ലിം ജമാഅത്ത് ആദരിച്ചു.
മുംബാദേവി നിയോജക മണ്ഡലം എം.എല്‍.എ അമീന് പട്ടേല്‍ സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും നല്കി. പ്രസിഡന്റ് മാണിക്കൂത്ത് മഹ്മൂദ്ഹാജി ശാക്കിറിനെ ഷാള്‍ അണിയിച്ചു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 25 കുടുംബത്തിനു വീട് നിര്‍മിച്ചുനല്‍കാനും ഒന്നര കോടിയുടെ സഹായം നല്‍കാനും പദ്ധതികള്‍ ആവിഷ്ക്കരിച്ചു.
ഉള്ളണം മേഖലയിലേക്ക് ഭക്ഷണ സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ ഒരുലോറി ലോഡ് സാധനങ്ങളും എത്തിച്ചു നല്കി. ഇനിയും ഒരു ലോഡ് സാധനങ്ങള്‍ കൂടി ഇവിടേക്ക് എത്തിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ശാക്കിറിന്റെ വീട് നിര്‍മാണത്തിന് ധനസഹായവും നല്കി.
സി.എച്ച് അബ്ദുറഹ്മാന്, എം.എം.കെ ഉറുമി, ടി.കെ.സി അലിഹാജി, ടി.എ ഖാലിദ്, വി.എ ഖാദര്‍ഹാജി, അമാനുല്ല ഉള്ളണം, ആര്.കെ അബ്ദുല്ല, വി.പി കുഞ്ഞു ഉള്ളണം, മാണിയൂര്‍ സൈനുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."