റോഡരികില്‍ സാമൂഹ്യവിരുദ്ധര്‍ തള്ളിയ മാലിന്യം കത്തിക്കാനുള്ള ശ്രമം തടഞ്ഞു
പരപ്പനങ്ങാടി: റോഡരികില്‍ പൊലിസ് പിടിച്ചിട്ട വാഹനങ്ങള്‍ക്കരികില്‍ ടോള്‍ബൂത്തിന് സമീപം സാമൂഹ്യവിരുദ്ധര്‍ തള്ളിയ മാലിന്യം കത്തിക്കാനെത്തിയ നഗരസഭാ അധികൃതരെ നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു.
ചീഞ്ഞളിഞ്ഞ മാലിന്യം കത്തിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞതോടെ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും സ്ഥലത്തെത്തി നാട്ടുകാരുമായി വാക്കേറ്റവുമുണ്ടായി.
തുടര്‍ന്ന് ഏത് കടകളില്‍നിന്നാണ് മാലിന്യം തള്ളിയതെന്ന് കണ്ടെത്തണമെന്നും അവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ച് മാലിന്യം പരിശോധിച്ച് ആര് തള്ളിയതാണെന്നു കണ്ടെത്തുകയും അവരോട് അത് അവിടെനിന്നും മാറ്റാനും പിഴ അടക്കാനും അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തു.
കൊടപ്പാളിയിലെ ഒരു ബേക്കറിയും പരപ്പനങ്ങാടിയിലെ രണ്ട് കടകള്‍ക്കും 25,000 രൂപ പിഴയടക്കാന്‍ നോട്ടീസ് നല്കി. ഇതേ തുടര്‍ന്ന് ബേക്കറിയുടമ മാത്രമാണ് പിഴയടക്കാന്‍ തയാറായത്. മറ്റു രണ്ട് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലെന്നാണ് അറിവ്. പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന് മുകളിലും രണ്ടു മൂന്ന് സ്ഥലങ്ങളിലായി മാലിന്യം ചാക്കില്‍ കെട്ടി തള്ളിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."