കുഞ്ഞാണി മുസ്‌ലിയാര്‍ നിശബ്ദനായ ജ്ഞാനപ്രതിഭ: കെ. ആലിക്കുട്ടി മുസ്ലിയാര്‍
പെരിന്തല്‍മണ്ണ: ഇസ്‌ലാമിക വൈജ്ഞാനിക രംഗത്തെ വിവിധ ശാഖകളില്‍ ആഴത്തില്‍ അറിവുപകര്‍ന്ന പി.കുഞ്ഞാണി മുസ്‌ലിയാര്‍ നിശബ്ദനായ ജ്ഞാനപ്രതിഭയായിരുന്നുവെന്ന് സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. സമസ്ത പെരിന്തല്‍മണ്ണ മണ്ഡലം കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഹൈദര്‍ ഫൈസി പനങ്ങാങ്ങര എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പാതായ്ക്കര മുഹമ്മദ്‌കോയ തങ്ങള്‍, ഒ.എം.എസ്. മുഹമ്മദലി ശിഹാബ് തങ്ങള്‍ മേലാറ്റൂര്‍, പി.എം. ശറഫുദ്ദീന്‍ തങ്ങള്‍ തൂത, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, കെ. സൈതുട്ടി ഹാജി, നാലകത്ത് അബ്ദുല്ല ഫൈസി വെട്ടത്തൂര്‍, കുഞ്ഞുട്ടി ഹാജി, ഷുക്കൂര്‍ മദനി അമ്മിനിക്കാട്, പി.കെ അബൂബക്കര്‍ ഹാജി, ഷമീര്‍ ഫൈസി ഒടമല, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, ഫൈറൂസ് ഫൈസി ഒറവംപുറം, എന്‍.ടി.സി. മജീദ്, പി.എ. അസീസ് പട്ടിക്കാട്, സൈനുല്‍ ആബിദ് ഫൈസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."