HOME
DETAILS
MAL
നദാലിനും സെറീനക്കും ജയം
backup
July 06 2019 | 18:07 PM
ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോങയെ തകര്‍ത്ത് റഫാല്‍ നദാല്‍ നാലാം റൗ@ണ്ടില്‍ പ്രവേശിച്ചു.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. 6-2, 6-3, 6-2 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ വിജയം. വനിതകളുടെ മത്സരത്തില്‍ സെറീനാ വില്യംസും ജയം സ്വന്തമാക്കി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.
ജൂലിയ ഗോര്‍ജെസിനെതിരേ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന ജയം സ്വന്തമാക്കിയത്. പൊരുതി നോക്കിയ ജൂലിയക്ക് അവസരം ഒന്നും നല്‍കാതിരുന്ന സെറീന അരമണിക്കൂര്‍ നീ@ണ്ട പോരാട്ടത്തിന് ഒടുവില്‍ ആദ്യ സെറ്റ് 6-3 നു സ്വന്തമാക്കി. 6-3, 6-4 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."