ദമ്പതികളായ ജിയോളജിസ്റ്റുകള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ജിയോളജിസ്റ്റുമാരായിരുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് ജഡ്ജ് ബദറുദ്ദീന്‍ ഉത്തരവിട്ടു.
ജിയോളജിസ്റ്റുമാരായ എസ്. ശ്രീജിത്ത്, ഭാര്യ എസ്.ആര്‍. ഗീത, ടിപ്പര്‍ലോറി ഓണേഴ്‌സ് അസോസിയേഷന്‍ കൊല്ലം ജില്ലാസെക്രട്ടറി സലിംകുമാര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് പരാതിക്കാരന്‍.ജിയോളജി വകുപ്പില്‍ വിവിധ ആവശ്യങ്ങള്‍ക്ക്
എത്തുന്നവരില്‍ നിന്ന് ജിയോളജിസ്റ്റുമാരായ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിക്കുന്നുവെന്നാണ് പരാതി.
2016 ഏപ്രിലില്‍ ശ്രീജിത്ത് തനിക്ക് കൈക്കൂലി നല്‍കിയ സലിംകുമാറിനെ കഴക്കൂട്ടത്ത് വിളിച്ചുവരുത്തി ഗുണ്ടകളെ ഉപയോഗിച്ച് കൂരമായി മര്‍ദ്ദിക്കുകയും കൊലപ്പടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ കേസ്സില്‍ ജയിലിലായ ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. കേസിനെത്തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് സസ്‌പെന്റു ചെയ്തിരിക്കുകയാണ്. ഭാര്യയും ഭര്‍ത്താവും കേരളത്തിനകത്തും പുറത്തും വന്‍ ഗുണ്ടാസ്വാധീനം ഉള്ളവരാണെന്ന് അന്നു തന്നെ ലോക്കല്‍പൊലിസ് കണ്ടെത്തിയിരുന്നു.
ഇവര്‍ക്കെതിരെ കഴിഞ്ഞ രണ്ട് വര്‍ഷമായി ജിയോളജി വകുപ്പില്‍ നിരവധി പരാതികള്‍ രേഖാമൂലം ലഭിച്ചെങ്കിലും അധികാരികള്‍ അതൊന്നും മുഖവിലയ്ക്ക് എടുത്തിരുന്നില്ല. വിജിലന്‍സ് അന്വേഷണത്തെ ലീഗല്‍ അഡൈ്വസര്‍ എതിര്‍ത്തെങ്കിലും വിജിലന്‍സ് ജഡ്ജി ലീഗല്‍ അഡൈ്വസറുടെ വാദങ്ങള്‍ തള്ളിക്കൊണ്ട് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്കാണ് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തുന്നതിനുള്ള ചുമതല. 30 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും ഉത്തരവില്‍ പറയുന്നു. കേസ് വീണ്ടും ഓഗസ്റ്റ് 29ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."