അനാശാസ്യ പ്രവര്‍ത്തനം തടയല്‍: അന്വേഷണം സ്പെഷല്‍ ഓഫിസര്‍ നടത്തണമെന്നു ഹൈക്കോടതി
കൊച്ചി: അനാശാസ്യ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരമുള്ള കേസുകളുടെ അന്വേഷണം സ്പെഷല്‍ പൊലിസ് ഓഫിസര്‍ തന്നെ നടത്തണമെന്നു ഹൈക്കോടതി. സ്പെഷല്‍ പൊലിസ് ഓഫിസര്‍ ചുമതല മറ്റ് ഓഫിസര്‍മാര്‍ക്ക് കൈമാറാന്‍ പാടില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. കേസിന്റെ അന്വേഷണ ചുമതല മറ്റുള്ളവര്‍ക്ക് കൈമാറാന്‍ നിയമം അനുവദിക്കുന്നില്ലെന്നു ജസ്റ്റിസ് എം .ആര് അനിതയുടെ ഉത്തരവില്‍ പറയുന്നു.
പെരിന്തല്‍മണ്ണ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പണം കൈപ്പറ്റി വേശ്യാവൃത്തി നടത്തുന്നുവെന്നു ആരോപിക്കുന്ന പ്രതികളെ ലോഡ്ജില്‍ നിന്നു കണ്ടെത്തിയതിനെ തുടര്‍ന്നു രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. പെരിന്തല്‍മണ്ണ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നടത്തിയ അന്വേഷണം പാണ്ടിക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് കൈമാറിയ നടപടിയാണ് ഹൈക്കോടതിയുടെ വിമര്നത്തിനു ഇടയാക്കിയത്.
പാണ്ടിക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ അധികാരപരിധിക്കു പുറത്താണ് അന്വേഷണം നടത്തിയിരിക്കുന്നതെന്നു ഹരജിക്കാരന് കോടതിയില്‍ വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതിയായ അലി മുഹമ്മദ് തനിക്കെതിഷ െരജിസ്റ്റര് ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി കോടതി അനുവദിച്ചു. അലിക്കെതിഷയെുള്ള കേസിലെ അന്വേഷണവും തുടര്‍ നടപടികളും കോടതി റദ്ദാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."