HOME
DETAILS
MAL
ബാബാ ആംതെയുടെ കൊച്ചുമകള്‍ മരിച്ചനിലയില്‍
backup
December 01 2020 | 01:12 AM
മുംബൈ: സാമൂഹ്യപ്രവര്‍ത്തകന്‍ ബാബാ ആംതെയുടെ കൊച്ചുമകളെ മരിച്ചനിലയില്‍ കണ്ടെത്തി. സാമൂഹ്യപ്രവര്‍ത്തക കൂടിയായ ഡോ. ശീതള്‍ ആംതെ കരജ്ഗിയെ ഇന്നലെ രാവിലെ മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ വീട്ടില്‍ ശരീരത്തില്‍ വിഷം കുത്തിവച്ചനിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ബാബാ ആംതെയുടെ മകന് വികാസ് ആംതെയുടെ മകളാണ് ശീതള്‍. കുഷ്ഠരോഗികളെ പരിപാലിക്കുന്നതിനുള്ള സംഘടനയായ മഹാരോഗി സേവാസമിതിയുടെ സി.ഇ.ഒയായി പ്രവര്‍ത്തിക്കുകയായിരുന്നു ശീതള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."