ഓഡിറ്റ് നല്‍കിയില്ല: ജീവനക്കാരുടെ പേരും തസ്തികയും നോട്ടിസ് ബോര്‍ഡില്‍ പതിച്ചത് വിവാദമായി
ഷൊര്‍ണൂര്‍: സാലറി ചാലഞ്ചിന്റെ ഭാഗമായി ഒരു മാസത്തെ ശബളം മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലേക്ക് നല്കാന് വിസമ്മതിച്ച ജീവനക്കാരുടെ പേരും തസ്തികയും ഉള്‍പെടെയുള്ള പട്ടിക ഔദ്യോഗിക നോട്ടിസ് ബോഡില്‍ പതിച്ചു. മുഖ്യമന്ത്രിയുടെ വകുപ്പായ അച്ചടി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷൊര്‍ണൂര്‍ ഗവ. പ്രസിലാണ് സംഭവം.
പട്ടിക പതിച്ചതോടെ ഒരു വിഭാഗം ജീവനക്കാര്‍ പ്രതിഷേധം ഉയര്‍ത്തുകയും അച്ചടി വകുപ്പു ഡയരക്ടറുടെ ശ്രദ്ധയില്‍പെടുത്തുകയും ശ്രദ്ധയില്‍പെട്ടയുടന്‍ തന്നെ പട്ടിക പതിച്ച നോട്ടിസ് പൊടുന്നനെ പിന്‍വലിക്കുകയും ചെയ്തു. പതിനൊന്ന് മണിക്ക് പതിച്ച നേട്ടിസ് ഉച്ചക്ക് രണ്ടരയോടെ പിന്‍വലിക്കുകയായിരുന്നു. ആകെയുള്ള 250 ജീവനക്കാരില്‍ 113 പേരാണ് മാസശമ്പളം നല്കാന് വിസമ്മതിച്ചത്. ശബളം നല്കാന് വിസമ്മതിച്ചവരുടെ പട്ടിക പ്രസിദ്ധീകരിച്ച നടപടിക്കെതിരേ ഐ.എന്‍.ടി.യു.സിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."