ദീര്‍ഘദൂര സര്‍വിസുകളില്‍ ക്രൂ ചെയ്ഞ്ചിങ് സമ്പ്രദായം നടപ്പിലാക്കാന്‍ കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം: : ഇന്നലെ പുലര്‍ച്ചെ കൊച്ചിയിലുണ്ടായ ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസുകള്‍ക്ക് ക്രൂ ചെയ്ഞ്ചിങ് നടപ്പിലാക്കാന്‍ കെ.എസ്.ആര്‍.ടി.സി. ആദ്യഘട്ടത്തില്‍ ആറ് ദീര്‍ഘദൂര സര്‍വിസുകളിലാണ് ക്രൂ ചെയ്ഞ്ചിങ് സംവിധാനം നടപ്പിലാക്കുക. തിരുവനന്തപുരത്തു നിന്നും വൈകീട്ട് മൂന്നിന് സര്‍വിസ് ആരംഭിക്കുന്ന ബംഗളൂരു, 4.15 നുള്ള ബംഗളൂരു, 5.15നുള്ള ബംഗളൂരു, ആറിനുള്ള മംഗളൂരു എന്നീ സര്‍വിസുകള്‍ യഥാക്രമം എറണാകുളം, പാലക്കാട്, ബത്തേരി, തൃശൂര്‍ എന്നിവിടങ്ങളില്‍ ക്രൂ ചെയ്ഞ്ച് ചെയ്ത് സര്‍വിസ് നടത്തും.
ഇവ കൂടാതെ 5.30നുള്ള പത്തനംതിട്ട ബംഗളൂരു, 5.30നുള്ള കോട്ടയം ബംഗളൂരു എന്നിവയും പാലക്കാട് ക്രൂ ചെയ്ഞ്ച് നടത്തും. ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനായി എറണാകുളം, പാലക്കാട്, തൃശൂര്‍, ബത്തേരി എന്നിവിടങ്ങളില്‍ എ.സി സ്ലീപ്പര്‍ ബസുകള്‍ ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വിസുകളില്‍ ഇത്തരത്തില്‍ സംവിധാനം നടപ്പിലാക്കും.എല്ലാ ദീര്‍ഘദൂര വാഹനങ്ങളിലും ഒരു ഡ്രൈവര്‍ പരമാവധി എട്ടു മണിക്കൂര്‍ മാത്രമേ തുടര്‍ച്ചയായി വാഹനമോടിക്കാന്‍ പാടുള്ളൂ. അതനുസരിച്ച് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ക്രൂ ചെയ്ഞ്ച് സംവിധാനം ഫലപ്രദമായി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി യുടെ എല്ലാ ബസുകളിലും എട്ടു മണിക്കൂറിലധികം ഒരേ ഡ്രൈവര്‍ തന്നെ വാഹനമോടിക്കുന്ന സാഹചര്യം ഒഴിവാക്കാനായി ഡ്രൈവര്‍ മാറുകയോ എട്ട് മണിക്കൂര്‍ ഡ്രൈവിങ്ങിന് ശേഷം ആവശ്യമായ വിശ്രമം അനുവദിക്കുകയോ ചെയ്യുന്ന സംവിധാനം നിലവില്‍ വരും. ഗതാഗതക്കുരുക്കും മറ്റ് പ്രശ്‌നങ്ങളും കാരണം നിലവില്‍ കെ.എസ്.ആര്‍.ടി.സി ബസുകളിലെ ഡ്രൈവര്‍മാര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സാഹചര്യം ഇതോടെ ഒഴിവാകും. ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം പുനരാരംഭിക്കുന്നതിനും ആലോചന ഉണ്ട്. നിലവില്‍ പാലക്കാട് നിന്നും ബംഗളൂരുവിലേക്കും, മംഗളൂരുവിലേക്കും സര്‍വിസ് നടത്തുന്ന ബസുകളില്‍ മാത്രമാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍ പാറ്റേണ്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."