അഞ്ചു ദിവസം, നാലു നഗരങ്ങള്‍; രാജസ്ഥാനില്‍ 'ഓപറേഷന് മിലപ്' രക്ഷിച്ചത് 107 കുട്ടികളെ
കോട്ട(രാജസ്ഥാന്): കുട്ടിക്കടത്തിനെതിരെ രാജസ്ഥാന് പൊലിസ് തുടക്കമിട്ട ഓപറേഷന് മിലപ് ആദ്യ നീക്കത്തില്‍ തന്നെ രക്ഷിച്ചത് 107 കുട്ടികളെ. അഞ്ചു ദിവസം നാലു നഗരങ്ങളിലായി നടത്തിയ ഓപറേഷനിലാണ് സംഘം 107 കുട്ടികള്‍ക്ക് പുതുജീവന്‍ നല്‍കിയത്.
മെയ് 15ന് തുടക്കമിട്ട ഓപറേഷന് ഒരു മാസം നീണ്ടു നില്ക്കും. കുട്ടിത്തൊഴിലാളികള്‍, യാചനക്കായി ഉപയോഗിക്കുന്ന കുട്ടികള്‍ തുടങ്ങിയവരെ മോചിപ്പിക്കലും കാണാതായ കുട്ടികളെ കുട്ടികളെ കണ്ടെത്തലുമാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. കോട്ട, ജല്‍വാര്‍, ബുന്ദി. ബാരന് എന്നിവിടങ്ങളിലാണ് സംഘം അന്വേഷണം നടത്തിയത്.
കോട്ടയില്‍ നിന്നു മാത്രം ആറ് പെണ്‍കുട്ടികളടക്കം 60 കുട്ടിത്തൊഴിലാളികളെയാണ് കഴിഞ്ഞ ദിവസം മോചിപ്പിച്ചതെന്ന് ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് സെല്ലിന്റെ ചുമതലയുള്ള ധര്‍മരാജ് പി.ടി.ഐയോട് പറഞ്ഞു. രക്ഷിച്ച കുട്ടികളെ ശിശു മന്ദിരത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലരെ രക്ഷിതാക്കളോടൊപ്പം തിരികെ വിട്ടതായും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. കുട്ടികളെ ഉപയോഗിച്ച ഫാക്ടറി ഉടമകളുടെ മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."