HOME
DETAILS
MAL
അനധികൃത ചന്ത ജന ജീവിതം ദുസ്സഹമാക്കുന്നു
backup
July 29 2016 | 00:07 AM
നെയ്യാറ്റിന്‍കര: തിരുപുറം പുത്തന്‍കട ചന്തയ്ക്കു സമീപത്തെ റോഡരികിലെ അനധികൃത ചന്ത ജനജീവിതം
ദുസ്സഹമാക്കുന്നു.
തൊട്ടടുത്ത് അംഗീകൃത ചന്ത ഉണ്ടായിട്ടും പച്ചക്കറി-മല്‍സ്യ കച്ചവടം റോഡരികിലാണ് നടക്കുന്നത്. ചന്ത കൂടുമ്പോഴുണ്ടാകുന്ന തിക്കും തിരക്കും കാല്‍നടയാത്രികരെയും വാഹന യാത്രികരെയും വലക്കുകയാണ്. ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കുന്ന ചന്തയ്ക്കു സമീപത്തെ റോഡില്‍ ഈ ദിവസങ്ങളിലെല്ലാം അപകടങ്ങള്‍ പതിവാണ്. മാങ്കൂട്ടം വഴിയുളള പുവാര്‍ ബസ്, കാഞ്ഞിരംകുളം, നെയ്യാറ്റിന്‍കര, വിഴിഞ്ഞം ബസുകള്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നു പോകുന്നത്. അനധികൃത ചന്ത അംഗീകൃത ചന്തയിലേയ്ക്ക് മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്. റസിഡന്‍സ് അസോസിയേഷനുകള്‍ പഞ്ചായത്തിനും പൊലിസിനും പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."