സഹകരണ ബാങ്കുകള്‍ ആധുനികവല്‍ക്കരിക്കണം: മന്ത്രി കടകംപള്ളി
കൊച്ചി: ആധുനിക സേവനങ്ങള്‍ നല്‍കുന്ന രൂപത്തിലേക്ക് സഹകരണ ബാങ്കുകള്‍ മാറണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ സഹകരണ ദിനാചരണവും പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
50 വര്‍ഷത്തിന് മുന്‍പ് പ്രവര്‍ത്തിച്ചതുപോലെതന്നെ സഹകരണ സംഘങ്ങള്‍ ഇപ്പോഴും മുന്നോട്ടുപോയാല്‍ പോരെന്നുള്ള തിരിച്ചറിവാണ് കേരള ബാങ്കെന്ന ആശയം യാഥാര്‍ഥ്യമാക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. യുവാക്കളെ ആകര്‍ഷിക്കുന്ന നിലയിലേക്ക് സഹകരണ ബാങ്കുകള്‍ വളരണം. മറ്റ് ബാങ്കുകളിലുള്ള ഒന്നരലക്ഷം കോടിയോളമുള്ള പ്രവാസികളുടെ നിക്ഷേപം സഹകരണ മേഖലയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമം അവസാനഘട്ടത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിച്ചു. ദേശീയ ക്ഷീര വികസന ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."