HOME
DETAILS
MAL
ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് പാകിസ്താന്
backup
May 23 2017 | 12:05 PM
ന്യൂഡല്‍ഹി: പാകിസ്താന് പോസ്റ്റുകള്‍ ഇന്ത്യ ആക്രമിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പാക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിത്. പാകിസ്താനില്‍ നിന്ന് ഇങ്ങനൊരു വിവരം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ''എന്തുകൊണ്ട് ഇരുരാജ്യങ്ങള്‍ക്കും സമഗ്രമായ ചര്‍ച്ച ചെയ്യാനാവുന്നില്ല? പാകിസ്താന് ശക്തമായി എതിര്‍ക്കുന്ന പ്രശ്നമാണ് തീവ്രവാദം... ചര്‍ച്ചകളില്‍ നിന്ന് പാകിസ്താന് ഒഴിഞ്ഞുമാറുന്നില്ല. കശ്മീരാണ് നമ്മുടെ എല്ലാ പ്രശ്നത്തിനും കാരണം.''
കുല്ഭൂഷണ് ജാദവ് കേസില്‍ പ്രതികരണം ചോദിച്ചപ്പോള്‍, ''അന്താരാഷ്ട്ര കോടതിയില്‍ നിന്ന് ഇന്ത്യ എന്താണ് നേടിയത്? അവസാന വിധി വരാനിരിക്കുകയാണ്... അന്താരാഷ്ട്ര കോടതി വിധിയില്‍ ഞങ്ങള്‍ പകച്ചിരിക്കുകയാണ്'' എന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."