നവംബറില്‍ വില്‍പ്പനയില്‍ 50 ശതമാനം വളര്‍ച്ച; കുതിപ്പുമായി കിയ മോട്ടോര്‍സ്
ന്യൂഡല്‍ഹി: പുതുതായി അവതരിച്ച കിയ മോട്ടോര്‍സിന് വമ്പന്‍ വളര്‍ച്ച. 2019 നവംബറിനെ അപേക്ഷിച്ച് ഇപ്രാവശ്യം നവംബറില്‍ 50.1 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2019 ല്‍ കമ്പനി 14,005 സെല്‍റ്റോസ് മോഡല്‍ വിറ്റപ്പോള്‍, ഇപ്രാവശ്യം അത് 21,022 ല്‍ എത്തി.
കഴിഞ്ഞമാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോംപാക്ട് എസ്.യു.വി വിറ്റഴിച്ച കമ്പനിയും കിയ തന്നെയാണ്. സോണറ്റ് മോഡല്‍ 11,417 എണ്ണമാണ് വിറ്റത്.
9,205 യൂനിറ്റുകള്‍ വിറ്റ് സെല്‍റ്റോസും വിപണിയില്‍ കുതിച്ചുകയറി.
കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം തങ്ങള്‍ പ്രതീക്ഷയോടെയായിരുന്നുവെന്നും വലിയ രീതിയിലുള്ള മുന്നേറ്റമാണ് ഉണ്ടാക്കാനായതെന്നും കിയ മോട്ടോര്‍സ് ഇന്ത്യ എം.ഡിയും സി.ഇ.ഒയുമായ കൂഖ്യുന്‍ ഷിം പറഞ്ഞു. നഗരമേഖലകളിലുള്ളവര് മാത്രമല്ല, ഗ്രാമങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ കിയയെ നെഞ്ചേറ്റിയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."