ദുരന്ത നിവാരണ നിയമം: മിഠായിത്തെരുവിലെ 20 കടകള്‍ അടപ്പിച്ചു
കോഴിക്കോട്: ദുരന്ത നിവാരണ നിയമ പ്രകാരം മിഠായിത്തെരുവിലെ 20 കടകള്‍ അടച്ചു പൂട്ടി. ദുരന്ത നിവാരണ സംവിധാനങ്ങള്‍ ഒരുക്കാന്‍ നോട്ടിസ് നല്‍കിയിട്ടും അനുസരിക്കാത്ത കടകളാണ് പൊലിസിന്റെ സാന്നിധ്യത്തില്‍ ഇന്നലെ അടച്ചത്.
സര്‍ക്യൂട്ട് ബ്രേക്കര്‍, ഫയര്‍ എസ്റ്റിംഗ്യുഷര്‍, എര്‍ത്ത് ലീക്കേഴ്സ് എന്നിവ ഒരുക്കാത്ത കടകളാണ് അധികൃതര്‍ പൂട്ടിച്ചത്. സംവിധാനങ്ങള്‍ ഒരുക്കാത്തവയ്ക്ക് സംയുക്ത പരിശോധനാ സംഘം നേരത്തെ നോട്ടിസ് നല്‍കിയിരുന്നു.
അടുത്തിടെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കടകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. റവന്യൂ, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് അടച്ചുപൂട്ടിയത്.
മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാല്‍ മാത്രമേ കടകള്‍ ഇനി തുറക്കാന്‍ കഴിയൂ. ലൈസന്‍സ് ഇല്ലാത്ത 130ഓളം കടകള്‍ സംബന്ധിച്ച് കോര്പറേഷന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."