സാധാരണക്കാരുടെ സുരക്ഷിത ഭവനം ഇനി സ്വപ്‌നമല്ല: മുഖ്യമന്ത്രി
കൊല്ലം: സുരക്ഷിതമായ വീട്ടില്‍ അന്തിയുറങ്ങുകയെന്ന കേരളത്തിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും സ്വപ്‌നം ഇനി സാക്ഷാത്കരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി ലൈഫിന്റെ സംസ്ഥാനതല ഉദ്ഘാടനം പുനലൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ ഭവനിര്‍മാണ പദ്ധതികളെ ഏകോപിപ്പിച്ച് നടപ്പാക്കുന്ന ലൈഫിലൂടെ നാലു വര്‍ഷംകൊണ്ട് വീടില്ലാത്ത എല്ലാവര്‍ക്കും വീടു നല്‍കാനാണ് ലക്ഷ്യമിടുന്നത്.
വാസയോഗ്യമല്ലാത്ത ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളുടെയും സുരക്ഷിതമായ വീടെന്ന സ്വപ്‌നം സാക്ഷത്കരിക്കും. വീടു നല്‍കുന്നതിനു പുറമെ അവിടെ താമസിക്കുന്ന കുടുംബങ്ങളുട വിവിധ തലങ്ങളിലുള്ള സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.
നാട്ടിലെ നല്ലവരായ ഒട്ടേറെപ്പേരുടെ സഹായംകൂടി പ്രതീക്ഷിച്ചാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നും അത്തരം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."