HOME
DETAILS
MAL
അമ്പലപ്പുഴ ക്ഷേത്രത്തിലെ സ്വര്‍ണപ്പതക്കം ഭണ്ഡാരത്തില് കണ്ടെത്തി
backup
May 23 2017 | 20:05 PM
അമ്പലപ്പുഴ(ആലപ്പുഴ): അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്ന് കാണാതായ തിരുവാഭരണത്തിലെ പതക്കങ്ങള്‍ ക്ഷേത്രത്തിലെ ഭണ്ഡാരത്തില് കണ്ടെത്തി. 88 ഗ്രാം തൂക്കമുള്ള പതക്കം ഇന്നലെ ഉച്ചയോടെയാണ് ക്ഷേത്രത്തിലെ രണ്ടിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരത്തില് അന്വേഷണസംഘം കണ്ടെത്തിയത്.
നേരത്തെ ഭണ്ഡാരം പരിശോധിച്ചപ്പോള്‍ കണ്ടെത്താതിരുന്ന പതക്കം ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടതില്‍ ദുരൂഹത ഉണ്ടെങ്കിലും അവ തിരിച്ചുകിട്ടിയതിലെ ആശ്വാസത്തിലാണ് വിശ്വാസികള്‍.
ഏപ്രില്‍ 19നാണ് ക്ഷേത്രത്തില്‍നിന്ന് തിരുവാഭരണത്തിലെ നവരത്നങ്ങള്‍ പതിച്ച പതക്കം നഷ്ടപ്പെട്ടത്. 88 ഗ്രാം തൂക്കമുള്ള പതക്കങ്ങള്‍ക്കായി നിരന്തര അന്വേഷണത്തിലായിരുന്നു പൊലിസ്. അന്വേഷണം ഏതാണ്ട് ക്ഷേത്രത്തിലെ മേല്‍ശാന്തിമാരിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് പതക്കം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."