HOME
DETAILS
MAL
സ്വകാര്യകമ്പനികള്‍ക്ക് ആധാര്‍ കൈമാറുന്നത് നിര്‍ബന്ധമാക്കാന്‍ നീക്കം
backup
September 27 2018 | 18:09 PM
ന്യൂഡല്‍ഹി: സ്വകാര്യകമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറുന്നത് നിര്‍ബന്ധമാക്കി നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.
ഇതിനായി നിയമ മന്ത്രാലയം ബന്ധപ്പെട്ടവരുമായി ആലോചന തുടങ്ങി. നിലവില്‍ മൊബൈല്‍ കമ്പനികള്‍, സ്വകാര്യ ബാങ്കുകള്‍ തുടങ്ങിയവ ആധാര്‍ നമ്പര്‍ വേഗത്തിലുള്ള ആധികാരികതാ പരിശോധനയ്ക്കുള്ള സംവിധാനമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇത് നിലനിര്‍ത്തുന്നതിനാണ് പുതിയ നിയമത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ആധാര്‍ പൗരന്റെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടമാണെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ആധാര്‍ വിവരങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്കുന്ന ആധാര്‍ നിയമത്തിലെ 57 വകുപ്പ് സുപ്രിംകോടതി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് മറികടക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."