HOME
DETAILS
MAL
30 വര്‍ഷം മുന്‍പുള്ള പിതാവിന്റെ ഉത്തരവ് തിരുത്തി ഡി.വൈ ചന്ദ്രചൂഡ്
backup
September 27 2018 | 18:09 PM
ന്യൂഡല്‍ഹി: പിതാവിന്റെ പഴയ ഉത്തരവ് തിരുത്തി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. വിവാഹേതര ലൈംഗിക ബന്ധം തെറ്റാണെന്ന വൈ.വി ചന്ദ്രചൂഡിന്റെ ഉത്തരവാണ് വിവാഹേതരബന്ധം കുറ്റമാക്കുന്ന ഐ.പി.സിയിലെ 497ാം വകുപ്പ് റദ്ദാക്കി മകന് ഡി.വൈ ചന്ദ്രചൂഡ് ഇന്നലെ തിരുത്തിയത്.
സുപ്രിംകോടതിയുടെ ചരിത്രത്തില്‍ നീണ്ടകാലം ചീഫ് ജസ്റ്റിസായിരുന്ന വൈ.വി ചന്ദ്രചൂഡ് 1985ല്‍ ഐ.പി.സി 497 വകുപ്പിനെതിരായ ഹരജി തള്ളിയാണ്, സമൂഹത്തില്‍ നിലനില്‍ക്കുന്ന ലൈംഗിക സദാചാരവുമായി ബന്ധപ്പെട്ട ചിന്തകളെ ശരിവച്ചത്. വിവാഹമെന്ന പവിത്രമായ ആചാരം നിന്ദിക്കാനോ അപമാനിക്കപ്പെടാനോ ഉള്ളതല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സൗമിത്രി വിഷ്ണു കേസില്‍ വിവാഹേതരബന്ധം കുറ്റമാക്കുന്ന നിയമത്തെ സാധൂകരിച്ച് വൈ.വി ചന്ദ്രചൂഡ് നിലപാടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."