ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക : ബഹ്‌റൈൻ പ്രതിഭ
മനാമ: ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ബഹ്‌റൈനിലെ സിപിഎം അനുകൂല സംഘടനയായ ബഹ്റൈന്‍ പ്രതിഭ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വാര്‍ത്താകുറിപ്പില്‍ നിന്ന്:
കേരളത്തിന്റെ എല്ലാ മേഖലകളിലും മികച്ച മുന്നേറ്റമുണ്ടാക്കാൻ ഇടത് പക്ഷത്തിന് സാധിച്ചിട്ടുണ്ട്.
പ്രളയവും, മഹാമാരികളും ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിട്ട് സമാനതകളില്ലാത്ത ഭരണനേട്ടങ്ങളാണ് നമുക്ക് നേടിയെടുക്കാൻ സാധിച്ചത്. ആരോഗ്യമേഖലയെ ലോകത്തിന് തന്നെ മാതൃയാകുന്ന തരത്തിൽ ഉയർത്തികൊണ്ടുവന്ന ആർദ്രം പദ്ധതി - നിപ - കോവിഡ് പ്രതിരോധ മാതൃകകൾ , പൊതുവിദ്യഭ്യാസ രംഗത്തെ കുതിപ്പിന് പിന്നിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, കേരളമെങ്ങും പച്ചത്തുരുത്തുകൾ കൊണ്ട് സമ്പന്നമാക്കിയ ഹരിതകേരളം പദ്ധതി, തരിശു നിലങ്ങളെ കാർഷികവിള നിലങ്ങളാക്കിയ സുഭിക്ഷ കേരളം , ആയിരങ്ങൾക്ക് പാർപ്പിടമൊരുക്കിയ ലൈഫ് മിഷൻ, സാമൂഹിക പെൻഷൻ തുകയിൽ കൊണ്ടുവന്ന സമാനതകളില്ലാത്ത വർദ്ധനവ്,പശ്ചാത്തല സൗകര്യ വികസനം അങ്ങനെ എല്ലാ മേഖലകളിലും പുത്തനുണർവാണ് കഴിഞ്ഞ നാലരവർഷം കൊണ്ട് പ്രകടന പത്രികയിലെ 600ൽ 580വാഗ്ദാനങ്ങളും പൂർത്തീകരിച്ചു പ്രോഗ്രസ്സ് റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ വച്ച ഇടതുഭരണത്തിൽ കേരളം നേടിയത്.
ഈ മുന്നേറ്റങ്ങൾ തുടരേണ്ടതുണ്ട്. നാടിൻറെ ഈ മുന്നേറ്റത്തിന് തടയിടാൻ ആണ് അനാവശ്യ വിവാദങ്ങളിലൂടെ, വ്യാജ ആരോപണങ്ങളിലൂടെ, തങ്ങളുടെ നിയന്ത്രണത്തിലുള്ള ഏജൻസികളെ ഉപയോഗിച്ച് കൊണ്ട് പ്രതിപക്ഷവും കേന്ദ്ര സർക്കാരും ചെയ്യുന്നത്. കേരളത്തിലെ പ്രബുദ്ധ ജനത അത്തരം ദുഷ്ടലാക്കോടെയുള്ള പ്രചരണങ്ങളെ തള്ളിക്കളയുക തന്നെ ചെയ്യും.
സ്ത്രീകൾക്കും, യുവാക്കൾക്കും വലിയ പ്രാതിനിധ്യം നൽകുന്നതാണ് ഇത്തവണത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥി പട്ടിക എന്നത് അഭിമാനാർഹവും , അഭിനന്ദനാർഹവുമാണ്.
നിരവധി ബഹ്‌റൈൻ പ്രതിഭ കുടുംബാംഗങ്ങൾ ഇക്കുറി മത്സര രംഗത്തുണ്ട്..
ഭരണ നിർവഹണത്തിലും , സാമൂഹികമായ മുന്നേറ്റത്തിലും രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാന ഭരണം തുടരാൻ മുഴുവൻ ഇടതുപക്ഷ സ്‌ഥാനാർത്ഥികളെയും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ പ്രബുദ്ധരായ മുഴുവൻ വോട്ടർമാരും മുന്നോട്ടുവരണമെന്ന് ബഹ്‌റൈൻ പ്രതിഭ സെക്രട്ടറി എൻ.വി. ലിവിൻ കുമാർ പ്രസിഡണ്ട് കെ.എം. സതീഷ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."