കുറ്റാരോപിതന്‍ റഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍
ലണ്ടന്‍: മുന്‍ ബ്രിട്ടിഷ് ഇരട്ടച്ചാരനുനേരെയുണ്ടായ വധശ്രമത്തില്‍ കുറ്റാരോപിതനായയാളെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ആദരിച്ചിരുന്നതായി റിപ്പോര്‍ട്ട്. ആക്രമണം നടത്തിയ രണ്ടുപേരില്‍ ഒരാളെ ബ്രിട്ടിഷ് അന്വേഷണസംഘം തിരിച്ചറിഞ്ഞിരുന്നു. റുസ്‌ലാന്‍ ബോഷിറോവ് എന്നാണ് ഇയാളുടെ പേര്. റുസ്‌ലാന്‍ റഷ്യന്‍ ഇന്റലിജന്‍സ് വൃത്തമാണെന്നും ആരോപണമുണ്ട്. ബ്രിട്ടിഷ് ഇന്‍വെസ്റ്റിഗേറ്റിവ് വെബ് പോര്‍ട്ടലായ ബെല്ലിങ് കാറ്റ് ആണു പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ മാര്‍ച്ചിലാണ് സെര്‍ജി സ്‌ക്രിപാല്‍ എന്ന ബ്രിട്ടിഷ് ചാരനും മകള്‍ യൂലിയയും ബോധരഹിതരായ നിലയില്‍ സാലിസ്ബറിയിലെ ഒരു ഷോപ്പിങ് മാളിനു സമീപത്തുനിന്നു കണ്ടെത്തിയത്. ഇരുവര്‍ക്കുംനേരെ വിഷാംശമുള്ള രാസായുധ പ്രയോഗമുണ്ടായതായി പിന്നീട് കണ്ടെത്തിയിരുന്നു. ബ്രിട്ടിഷ് ആശുപത്രിയില്‍ മാസങ്ങള്‍ നീണ്ട തീവ്ര പരിചരണത്തിനൊടുവില്‍ ഇരുവരും ഭേദപ്പെട്ട സ്ഥിതിയിലെത്തിയിരുന്നു. സാലിസ്ബറി സംഭവത്തെ തുടര്‍ന്നു മാസങ്ങളായി ബ്രിട്ടനും റഷ്യയും തമ്മിലുള്ള ബന്ധം വഷളായ സ്ഥിതിയിലാണ്.
റുസ്‌ലാന്‍ സാധാരണ റഷ്യന്‍ പൗരനാണെന്നും സാലിസ്ബറിയില്‍ സാധാരണ വിനോദ സഞ്ചാരിയായാണ് ഇയാള്‍ എത്തിയതെന്നും പുടിന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, റഷ്യന്‍ ഇന്റലിജന്‍സ് ഓഫിസറാണ് റുസ്‌ലാനെന്നും കേണല്‍ അനാറ്റോളി ചെപിഗ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നതെന്നും ബെല്ലിങ് കാറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെച്‌നിയ, ഉക്രൈന്‍ എന്നിവിടങ്ങളില്‍ ഇയാള്‍ സേവനം ചെയ്തിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. റഷ്യയിലെ പ്രമുഖ അക്കാദമിക സ്ഥാപനത്തിലെ പഠനത്തിനുശേഷം റഷ്യന്‍ സൈനിക ഇന്റലിജന്‍സ് വിഭാഗമായ ജി.ആര്‍.യുവിനു കീഴില്‍ പ്രത്യേക പരിശീലനവും 39കാരനായ റുസ്‌ലാന്‍ സ്വന്തമാക്കിയിരുന്നുവത്രെ. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സക്കറോവ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."