HOME
DETAILS

എയ്ഡ്‌സിനെതിരേ...

  
Web Desk
December 02 2020 | 01:12 AM

aids


എയ്ഡ്‌സ് ഒരു രോഗം എന്നതിലുപരി ഒരു കൂട്ടം രോഗങ്ങളാണ്. എച്ച്.ഐ.വി. ശരീരത്തിന്റെ പ്രതിരോധ സംവിധാനം തകര്‍ക്കും


എച്ച്.ഐ.വി

ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് എന്നതിന്റെ പൂര്‍ണരൂപമാണ് എച്ച്.ഐ.വി. 1983 ലാണ് ഈ വൈറസിനെ വേര്‍തിരിക്കപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം തന്നെ എച്ച്.ഐ.വി എയ്ഡ്‌സ് രോഗത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തി. ഈ വൈറസിന്റെ പ്രവര്‍ത്തന ഫലമായി മനുഷ്യന്റെ രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും അതുവഴി മാരകമായ ഒരു കൂട്ടം രോഗങ്ങള്‍ക്ക് ശരീരം കീഴടങ്ങുകയും ചെയ്യുന്ന രോഗാവസ്ഥയാണ് എയ്ഡ്‌സ്.


എയ്ഡ്‌സ്

മനുഷ്യരാശിയെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന അസുഖമാണ് എയ്ഡ്‌സ്. രോഗിയേയും കുടുംബത്തേയും സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തുന്നതിലേക്ക് ഈ രോഗം കാരണമാകുന്നു.
രക്തവും രക്തഘടകങ്ങളും വഴിയും ലൈംഗിക ബന്ധത്തിലൂടെയും ഈ രോഗം പകരാം. എയ്ഡ്‌സ് ഒരു രോഗം എന്നതിലുപരി ഒരു കൂട്ടം രോഗങ്ങളാണെന്നാണ് പറയേണ്ടത്. എച്ച്.ഐ.വി. ശരീരത്തിന്റെ പ്രതിരോധ സംവിധാനം തകര്‍ക്കുകയും നിരവധി രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നതിലൂടെ രോഗിയെ മരണത്തിലേക്ക് നയിക്കുന്നു.

ഒളിപ്പോരില്‍ കേമന്‍

എച്ച്.ഐ.വി രോഗാണുബാധയെ നമ്മുടെ പ്രതിരോധനിര നേരിടുന്നതിന്റെ ഭാഗമായി ഓരോരുത്തരിലും രോഗം സ്ഥിരീകരിക്കുന്ന കാലയളവ് വ്യത്യസ്തമാണ്. ശരീരത്തിലേക്ക് വൈറസ് പ്രവേശിക്കുന്നതോടെ ലിംഫ് ഗ്രന്ഥിയിലേക്കും മറ്റ് ശരീരാവയവങ്ങളിലേക്കും ഒടുവില്‍ ശരീരാമാകമാനവും വൈറസ് പെരുകാന്‍ തുടങ്ങും. ലിംഫ് ഗ്രന്ഥികളില്‍ വീക്കം, പനി, ശരീരവേദന എന്നീ ലക്ഷണങ്ങളാണ് ഈ അവസരത്തില്‍ ശരീരത്തില്‍ പ്രകടമാകുന്നത്. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ മറികടക്കുന്ന വൈറസുകള്‍ ചിലപ്പോള്‍ പത്തു വര്‍ഷത്തോളം മനുഷ്യ ശരീരത്തില്‍ ഒളിച്ചിരിക്കും.


രോഗ ലക്ഷണങ്ങള്‍

ലിംഫ് ഗ്രന്ഥിയില്‍ വീക്കം, ദീര്‍ഘകാല പനി, വയറിളക്കം, പ്ലേറ്റലറ്റ് കുറവ്, ഗര്‍ഭാശയാനുബന്ധ ഭാഗങ്ങളില്‍ പഴുപ്പ് തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങളും അവ പിന്നീട് ശ്വാസകോശം, അന്നനാളം തുടങ്ങിയ ഭാഗങ്ങളിലെ പൂപ്പല്‍, സാധാരണയല്ലാത്ത ഫംഗസ് രോഗാണുബാധ, ലിംഫോമ ഗണത്തില്‍പ്പെടുന്ന കാന്‍സര്‍, ആവര്‍ത്തിച്ചുണ്ടാകുന്ന ഗുരുതരമായ ടൈഫോയ്ഡ്, തലച്ചോറിന് സംഭവിക്കുന്ന പ്രവര്‍ത്തന വൈകല്യം ,ക്ഷയ രോഗം എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കുന്നു. (മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങളില്‍ പലതും മറ്റുപല രോഗങ്ങള്‍ കൊണ്ടും സംഭവിക്കാം. രോഗ നിര്‍ണയം ആണ് പ്രധാനം)


രോഗ പരിശോധനയും
ചികിത്സയും
എലിസ ടെസ്റ്റ് വഴി കൃത്യമായ രോഗ നിര്‍ണയം സാധ്യമാണ്. വെസ്‌റ്റേണ്‍ ബ്ലോട്ട് ടെസ്റ്റ് വഴി രോഗാണുവിന്റെ വിവിധ ഘടകങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. രോഗാണുവിന്റെ പകര്‍ച്ച പരമാവധി കുറയ്ക്കുകയും ശരീരത്തിന്റെ പ്രതിരോധ ശേഷിമെച്ചപ്പെടുത്തലുമാണ് ചികിത്സയിലൂടെ സാധ്യമാക്കുന്നത്. നേരത്തെ രോഗം കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ ഇരുപതുവര്‍ഷത്തിലേറെ കാലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാതെ രോഗിക്ക് ജീവിക്കാന്‍ സാധിക്കും.

പകരുന്ന
തെറ്റിദ്ധാരണകള്‍
സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടലാണ് എയ്ഡ്‌സ് രോഗി അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം. സ്പര്‍ശനത്തിലൂടെ എയ്ഡ്‌സ് പകരും എന്ന തെറ്റിദ്ധാരണ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിന് യാതൊരു അടിസ്ഥാനവുമില്ല. സ്പര്‍ശനം വഴിയോ ഒരുമിച്ച് യാത്ര ചെയ്താലോ എയ്ഡ്‌സ് പകരില്ല. കൊതുകുകള്‍ വഴിയോ വായുവിലൂടെയോ ഈ രോഗം പകരില്ല.

നമുക്ക് ചെയ്യാന്‍ സാധിക്കുന്നത്

രക്തം വഴിയോ രക്തഘടകങ്ങള്‍ വഴിയോ അമ്മയില്‍നിന്നും കുഞ്ഞിലേക്കോ, ലൈംഗിക ബന്ധത്തിലൂടെയോ രോഗം പകരാം. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുന്നതാണ് പ്രധാനം. വ്യക്തി ശുചിത്വം ഈ രോഗത്തിനെതിരേയുള്ള ഫലപ്രദമായ മാര്‍ഗമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  7 hours ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  7 hours ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  8 hours ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  8 hours ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  8 hours ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  8 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  9 hours ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  9 hours ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  9 hours ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  9 hours ago