മുഖ്യപ്രതിയും പുറത്തേക്ക്; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം
കൊല്ലം: ശബരിമലക്ഷേത്ര ശ്രീകോവിലിലെ കട്ടിളപ്പാളിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണന്‍പോറ്റിക്ക് ജാമ്യം. ഇതോടെ ഇന്ന് വൈകുന്നേരം തന്നെ പോറ്റി പുറത്തിറങ്ങും.കട്ടിളപ്പാളി കേസിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജനുവരി 21ന് ദ്വാരപാലകപാളി കേസില്‍ ജാമ്യം നേടിയ പോറ്റി, കട്ടിളപാളി കേസിലും 90 ദിവസത്തെ ജയില്‍ വാസത്തിന് പിന്നാലെയാണ് സ്വാഭാവികജാമ്യത്തിന് കോടതിയെ സമീപിച്ചത്. ഇതോടെ മുരാരിബാബു, ശ്രീകുമാര്‍, സുധീഷ് എന്നിവര്‍ക്ക് പിന്നാലെയാണ് പ്രധാന പ്രതിയായ പോറ്റിയും പുറത്തേക്ക് വരുന്നത്.
കട്ടിളപാളി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച പോറ്റി ജാമ്യഹരജി നല്‍കിയത്. ഹരജി ഇന്നലെത്തേക്ക് മാറ്റിയ കോടതി വിശദമായ വാദം കേട്ടശേഷം വിധി പറയാന്‍ മാറ്റി വയ്ക്കുകയായിരുന്നു.
വിധി വരുന്നതുവരെ പോറ്റിയെ 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് പോറ്റിയെ ഇന്നലെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയിരുന്നു.
കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവികജാമ്യം പ്രതിയുടെ അവകാശമാണെന്നും അത് അനുവദിക്കണമെന്നും പ്രതിഭാഗം ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടു. ഏത് ഉപാധികള്‍ വേണമെങ്കിലും അംഗീകരിക്കാമെന്ന നിലപാടാണ് പ്രതിഭാഗം സ്വീകരിച്ചത്. എന്നാല്‍ നിയമപരമായി ജാമ്യം തടയാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കര്‍ശന ഉപാധികള്‍ വയ്ക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
വലിയ തുക കെട്ടിവയ്ക്കണമെന്നതടക്കമുള്ള ഉപാധികളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. വാദങ്ങള്‍ പരിശോധിച്ച് എസ്.ഐ.ടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്.
ദ്വാരപാലക ശില്‍പ കേസില്‍ ഒക്ടോബര്‍ 16നാണ് പോറ്റിയെ എസ്.ഐ.ടി അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കട്ടിളപാളി കേസിലും പോറ്റിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പത്തുദിവസങ്ങള്‍ക്ക് ശേഷം ഇതിലും പ്രതിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനിടെ തിരുവാഭരണം മുന്‍ കമ്മിഷണര്‍ കെ.എസ് ബൈജു സ്വഭാവികജാമ്യം തേടി ഇന്നലെ ഹരജി നല്‍കി. ജാമ്യഹരജി ഈ മാസം 11 ന് പരിഗണിക്കും.
Unnikrishnan Potti, the prime accused in the Sabarimala gold theft case, has been granted bail. He was the first accused in the case involving the theft of gold from the wooden platform inside the sanctum sanctorum of the Sabarimala temple.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."