കെ.പി.സി.സി ഇന്‍ഡസ്ട്രീസ് സെല്‍ ചെയര്‍മാന്‍ കിഷോര്‍ ബാബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; ബി.ജെ.പിയില്‍ ചേരും
ആലപ്പുഴ: കെ.പി.സി.സി ഇന്‍ഡസ്ട്രിയല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ. കിഷോര്‍ ബാബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം ഉള്‍പ്പെടെയുള്ള എല്ലാ പദവികളില്‍ നിന്നും രാജിവെക്കുന്നതായി കാണിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് കത്തുനല്‍കി.
കെ. സുധാകരന്റെ അടുത്ത അനുയായി കൂടിയായിരുന്ന ഇദ്ദേഹം ഇന്ന് ബി.ജെ.പിയില്‍ ചേരുമെന്നാണ് സൂചന. കെ. കരുണാകരന്റെ മകള്‍ക്കും എ.കെ ആന്റണിയുടെ മകനും പോകാമെന്നും തനിക്കും പോകാമെന്നും ബി.ജെ.പി കൊള്ളസംഘമല്ലല്ലോയെന്നും കിഷോര്‍ ബാബു പറഞ്ഞു.
ജനുവരിയില്‍ കൊച്ചില്‍ നടന്ന യു.ഡി.എഫ് വ്യാവസായിക സൗഹൃദ കോണ്‍ക്ലേവിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി തന്നെ പൊതുമധ്യത്തില്‍ അപമാനിച്ചതില്‍ മനംനൊന്താണ്40 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചതെന്ന് കിഷോര്‍ ബാബു ആരോപിച്ചു.
Advocate Kishore Babu, Chairman of the KPCC Industrial Cell, has resigned from the Congress party. He announced his decision at a press conference in Alappuzha, stating that he has stepped down from the party’s primary membership and all positions. He has submitted a resignation letter to KPCC president Sunny Joseph.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."