സന്തോഷ് ട്രോഫി: പഞ്ചാബിനെ തകര്‍ത്ത് കേരളം ഫൈനലില്‍, വിജയം എതിരില്ലാത്ത നാല് ഗോളുകള്‍ക്ക്
അസം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍ ശക്തരായ പഞ്ചാബിനെ 4-0 ന് തോല്‍പ്പിച്ച് കേരളം ഫൈനലില്‍. ഞായറാഴ്ച്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ സര്‍വീസസാണ് കേരളത്തിന്റെ എതിരാളികള്‍.
കേരളത്തിനായി അജ്‌സല്‍, റിയാസ്, വിഘ്‌നേഷ് എന്നിവരാണ് വിജയ ഗോള്‍ നേടിയത്. അര്‍ജുന്റെ കോര്‍ണര്‍ കിക്ക്‌ഹെഡറിലൂടെ മുഹമ്മദ് അജ്‌സലാണ് 16ാം മിനിറ്റില്‍ കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. 34ാം മിനിറ്റില്‍ രണ്ടാം ഗോള്‍. അര്‍ജുന്റെ ഗ്രൗണ്ട് ബോള്‍ കോര്‍ണര്‍ ബിബിന്‍ അജയനിലൂടെ റിയാസിന്. റിയാസിന്റെ ഷോട്ട് വല കുലുക്കി. 45ാം മിനിറ്റിലാണ് മൂന്നാം ഗോള്‍ നേടിയത്. അജ്‌സലിന്റെ പാസില്‍ നിന്നും എം. വിഘ്നേഷ് മൂന്നാം ഗോളും നേടിയതോടെ ആദ്യ പകുതിയില്‍ തന്നെ കേരളം ആധിപത്യം ഉറപ്പിച്ചു. അവസാന ഗോള്‍ വലയിലെത്തിയത് കളിയുടെ 83ാം മിനിറ്റില്‍. പഞ്ചാബ് താരത്തിന്റെ മിസ് പാസ് പിടിച്ചെടുത്ത സജീഷ് പന്ത് മുഹമ്മദ് റിയാസിലൂടെ വലയിലെത്തിച്ചു.
സെമി ഫൈനലില്‍ റെയില്‍വേസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സര്‍വീസസ് ഫൈനലിലെത്തിയത്. അഭിഷേക് പവാറിന്റെ ഇരട്ട ഗോളുകളാണ് സര്‍വീസസിനെ ഫൈനലിലെത്തിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ കേരളം സര്‍വീസസിനോട് ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം സര്‍വീസസിനായിരുന്നു.
Kerala stormed into the final of the Santosh Trophy football tournament after thrashing Punjab 4-0 in the semifinal. The dominant win came against a strong Punjab side, showcasing Kerala’s attacking strength and defensive solidity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."