HOME
DETAILS
MAL
മയക്കുമരുന്ന് കേസ്: മൂന്നുപേര്‍ക്ക് വധശിക്ഷ
backup
May 24 2017 | 00:05 AM
ദമാം: മയക്കു മരുന്ന് കടത്തു കേസില്‍ മൂന്നുപേരെ ദമാമില്‍ വധശിക്ഷയ്ക്ക് വിധേയരാക്കി. സ്വദേശികളായ രണ്ടണ്ടു സഹോദരങ്ങളെയും ഒരു പാകിസ്താന് പൗരനേയുമാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്നു സഊദി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
മുഫ്രിഹ് മിസ്ഫര്‍ അലി അല്‍ യാമി, നാസിര്‍ മിസ്ഫര്‍ അലി അല്‍യാമി എന്ന സഹോദരങ്ങളായ സ്വദേശികളെയാണ് വന്‍തോതില്‍ ഹഷീഷും ഹെറോയിനും ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ കേസില്‍ നിയാസ് മിന് സറായാന് ഹാന്‍ എന്ന പാകിസ്താന് പൗരനെയുമാണ് വധശിക്ഷക്ക് വിധേയരാക്കിയത്.
കീഴ്ക്കോടതികള്‍ വിധിച്ച വിധി മേല്‍കോടതികളും സുപ്രിം കോടതിയും ശരിവച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."