ബ്രിട്ടനില്‍ സംഗീത നിശയ്ക്കിടെ ഭീകരാക്രമണം: 22 മരണം
ലണ്ടന്‍: ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സിറ്റിയിലെ ചാവേര്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ എട്ടു പേര്‍ പെണ്‍കുട്ടികളാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.
59 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യു.എസ് പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത നിശയ്ക്കിടെയാണ് സ്‌ഫോടനം. ലണ്ടനില്‍ സമീപകാലത്തുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. 2005 ജൂലൈ ഏഴിന് ബ്രിട്ടനില്‍ നാല് ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടിരുന്നു.
കേസുമായി ബന്ധപ്പെട്ട് 23 കാരനെ അറസ്റ്റ് ചെയ്തു. സൗത്ത് മാഞ്ചസ്റ്ററില്‍ വെച്ചാണ് ഇയാളെ പിടികൂടിയതെന്ന് പൊലിസ് പറഞ്ഞു. സംഗീത ചടങ്ങ് നടന്ന തിയറ്ററിന്റെ വാതിലിനു സമീപത്താണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. പരുക്കേറ്റവരെ നഗരത്തിലെ എട്ട് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. 60 ആംബുലന്‍സുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു. പ്രതിരോധിക്കാനാകാത്ത യുവാക്കള്‍ക്ക് നേരെയാണ് ഭീകരാക്രമണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പറഞ്ഞു. ഭീകരാക്രമണമാണ് നടന്നതെന്നും ഭീരുത്വ നടപടിയാണെന്നും തെരേസാ മേ പറഞ്ഞു.
സുരക്ഷാ ഏജന്‍സികള്‍ക്ക് അക്രമികളെ തിരിച്ചറിഞ്ഞതായി തെരേസാ മേ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ് രംഗത്തെത്തി. പതിവിനു വിരുദ്ധമായി ടെലഗ്രാമിലൂടെയാണ് ഐ.എസ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. സംഭവം വിവരിക്കാന്‍ വാക്കുകളില്ലെന്നും തന്റെ ഹൃദയം തകര്‍ന്നുപോയെന്നും പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെ പിന്നീട് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."