വൈകിയെങ്കിലും വിവേകം വന്നുതുടങ്ങി: മഴക്കിണറുകള്ക്ക് പ്രാധാന്യമേറുന്നു
മീനാക്ഷിപുരം : ഒടുവില്‍ മലയാളി സ്വയം തിരിച്ചറിഞ്ഞുതുടങ്ങി. മഴവെള്ളത്തില്‍ നിന്നും ഒരു തുളളി പോലും ഇനി പാഴാക്കിക്കൂടെന്ന്. പാലക്കാടിന്റെ കിഴക്കന്മേഖലകളില് മഴവെള്ള സംക്ഷരണികള്ക്ക് പ്രാധാന്യമേറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്.
മഴ കുറയുന്നതോടെ തമിഴ്നാട്ടില്‍ കിണറുകള്‍, കുഴല്‍കിണറുകള്‍ എന്നിവയില്‍ ഭൂഗര്‍ഭജലം റീച്ചാര്‍ജ്ജ് ചെയ്യുന്നതിനായുള്ള നടപടികള്‍ നിലവില്‍ തകൃതിയായി നടക്കുന്നത് മാതൃകയാക്കിയാണ് കേരളത്തിലേക്കും സാധാരണക്കാര്‍ക്കിടയില്‍ മഴക്കിണറുകളെക്കുറിച്ച ബോധമുണ്ടായിരിക്കുന്നത്. മഴകുറഞ്ഞതിനാല്‍ പൊള്ളാച്ചി മേഖലയിലെ കിണറുകളില്വെള്ളം കുറഞ്ഞതാണ് കര്‍ഷകരെയും നാട്ടുകാരെയും മഴവെള്ളം ഭൂമിയില്‍ ഇറക്കികൊണ്ടുള്ള ഭൂഗര്‍ഭജല റീച്ചാര്‍ജ്ജ് സംവിധാനത്തിലേക്ക് ശ്രദ്ധ തിരിച്ചതെന്ന് കര്‍ഷകര്‍പറയുന്നു. ആനമല, അബ്രാംപാളയം, കിണത്തുക്കടവ് എന്നിവിടങ്ങളില്‍മാത്രം കഴിഞ്ഞ ഒരുമാസത്തിനിടെ 230 ഭൂഗര്‍ഭ റീച്ചാര്‍ജ്ജ് കുളങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
ഇവക്ക് സര്‍ക്കാറിന്റെ സബ്സിഡിയും ലഭിക്കുന്നതിനാല്‍ ഈ മേഖലയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ രംഗത്തെത്തി. മഴക്കാലത്ത് ലഭിക്കുന്ന് ജലം അഥേ സ്ഥലത്ത് മണ്ണിലിറക്ക് പരിസരങ്ങളിലെ കിണറുകളിലും കുഴല്കരിണറുകളിലും ഇതുമൂലം ഉറവകള്‍ വര്‍ദ്ധിക്കുന്നതായി കര്‍ഷകര്‍ പറയുന്നു.
തമിഴ്നാട് മോഡലില്‍ പാലക്കാട് ജില്ലയിലും ഭൂഗര്‍ഭജലം സംരക്ഷിക്കുന്നതിനായുള്ള റീച്ചാര്‍ജ്ജ് സംവിധാനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടുകൂടി കൃഷിവകുപ്പും മണ്ണ് സംരക്ഷണ വകുപ്പും സംയുക്തമായി നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെയും കര്‍ഷകരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."