ചാംപ്യന്‍സ് ട്രോഫിക്കുള്ള സുരക്ഷ ഐ.സി.സി വിലയിരുത്തും
ദുബൈ: ബ്രിട്ടനിലെ മാഞ്ചസ്റ്ററിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് അടുത്ത മാസം നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കുള്ള സുരക്ഷ ഐ.സി.സി വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര യോഗമാണ് സുരക്ഷ വിലയിരുത്തുന്നതിന്റെ ആവശ്യകത വ്യക്തമാക്കിയത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
ജൂണ്‍ ഒന്നിന് ഓവലിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ അണിചേരുന്നു. ക്രിക്കറ്റ് എന്നാല്‍ എല്ലാവരുടെയും കളിയാണ്. അതുകൊണ്ട് തന്നെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നു. ജൂണില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയും തുടര്‍ന്ന് നടക്കുന്ന വനിതാ ലോകകപ്പും ഐ.സി.സിയുടെ അഭിമാനം ഉയര്‍ത്തുന്ന ടൂര്‍ണമെന്റുകളാണ്. ഇവയ്ക്ക് ഏറ്റവും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നതാണ് തങ്ങളുടെയും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെയും പ്രഥമ പരിഗണനയെന്ന് ഐ.സി.സി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റേഡിയങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഐ.സി.സി ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെടും. ടൂര്‍ണമെന്റിന്റെ നടത്തിപ്പിലുള്ള ആശങ്കയും ഐ.സി.സി ഇതോടൊപ്പംഅറിയിക്കും.
അതേസമയം ബി.സി.സി.ഐ തങ്ങളുടെ ആശങ്ക അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളെ സുരക്ഷയില്‍ വിട്ടുവീഴ്ച്ച ചെയ്ത് അയക്കാനാവില്ലെന്നാണ് ബി.സി.സി.ഐയുടെ നിലപാട്. കഴിഞ്ഞ ദിവസം അമേരിക്കന്‍ ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടിക്കിടെയാണ് മാഞ്ചസ്റ്റര്‍ സ്‌ഫോടനമുണ്ടായത്. 22 പേര്‍ കൊല്ലപ്പെട്ടുകയും 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അടുത്തിടെ ബ്രിട്ടനില്‍ ഉണ്ടായ ഏറ്റവും കടുത്ത ആക്രമണമാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."