ഇന്ത്യ-സഊദി വിമാന സർവ്വീസ്: ചർച്ചകൾ ഊർജ്ജിതമാക്കി എംബസി, ഗാക മേധാവിയുമായി അംബാസിഡർ കൂടിക്കാഴ്ച നടത്തി
റിയാദ്: വിമാന സർവ്വീസുകൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സഊദിയുമായി എയർ ബബ്ൾ കരാറിൽ ഒപ്പ് വെക്കാൻ ഇന്ത്യ ശ്രമം ഊർജ്ജിതമാക്കി. ഇതിനായി സഊദിയിലെ റിയാദ് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സഊദി അധികൃതരുമായി തുടർ ചർച്ചകൾ നടന്നു വരികയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സഊദി സിവിൽ ഏവിയേഷൻ അധികൃതരുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായി അംബാസിഡർ സഊദിയുമായി വീണ്ടും കൂടിക്കാഴ്ച്ചകൾ നടത്തി. ഉടൻ തന്നെ പ്രവാസികൾക്ക് ആശ്വാസമായി അനുകൂല തീരുമാനം സഊദിയുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാന സർവ്വീസ് പുനഃരാരംഭിക്കുക, എയർ ഇന്ത്യയുമായി എയർ ബബ്ൾ കരാർ ഒപ്പ് വെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കൂടിക്കാഴ്ചകൾ നടക്കുന്നത്.
ഏറ്റവും ഒടുവിൽ ഇന്ത്യന്‍ അംബാസഡര്‍ ഡോ: ഔസാഫ് സഈദ് സഊദി സിവില്‍ ഏവിയേഷന്‍ (ഗാക) അതോറിറ്റി മേധാവി അബ്ദുല്‍ ഹാദി മന്‍സൂരിയുമായും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ മൂന്നാഴ്ചയായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ വിമാനസര്‍വീസ് പുനരാരംഭിക്കുന്നതിനായി സിവില്‍ ഏവിയേഷന്‍, വിദേശകാര്യ, ആരോഗ്യവകുപ്പുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി വരികയാണ്. ഇതിന്റെ തുടർച്ചയായാണ് അംബാസിഡർ ഗാക മേധാവിയുമായി ചർച്ച നടത്തിയത്.
Ambassador @drausaf met the President of GACA H.E. Mr. Abdulhadi Al Mansouri today to discuss bilateral cooperation in the field of civil aviation, including resumption of flights between the two countries and the air bubble agreement.@MEAIndia @MoCA_GoI
— India in Saudi Arabia (@IndianEmbRiyadh) December 1, 2020
കഴിഞ്ഞയാഴ്ച്ച എംബസി നടത്തിയ ചർച്ചയുടെ ഫലമായി ആദ്യ ഘട്ടെന്നോണം ആരോഗ്യ പ്രവർത്തകർക്ക് സഊദിയിലേക്ക് പ്രവേശനം നൽകുമെന്ന് സഊദി സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും എംബസി സഊദി അധികൃതരുമായി കൂടിക്കാഴ്ച്ച നടത്തിയത്. എയർ ബബ്ൾ കരാർ യാഥാർഥ്യക്കാൻ വേണ്ട നടപടികൾ ഇരു രാജ്യങ്ങളും പ്രാഥമികമായി കൈക്കൊണ്ടതായാണ് സൂചന.
അതേസമയം, ജനുവരി ഒന്ന് മുതൽ ആരംഭിക്കുന്ന അന്താരാഷ്ട്ര വിമാന സർവ്വീസുമായി ബന്ധപ്പെട്ട പ്രഖ്യാപനം കാത്തിരുന്ന പ്രവാസികൾക്ക് നിരാശ നൽകി ആഭ്യന്തര മന്ത്രാലയം ട്വീറ്റ്. ഡിസംബർ ആദ്യം പ്രഖ്യാപനം ഉണ്ടാകുമെന്ന സഊദി അധികൃതർ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും തത്കാലം ഇത് സംബന്ധമായി പിന്നീട് അറിയിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. ഇന്നലെയോ ഇന്നോ അനുകൂല പ്രഖ്യാപനം ഉണ്ടാകുമെന്ന കണക്കു കൂട്ടലിൽ കഴിഞ്ഞിരുന്ന പ്രവാസികൾ പുതിയ തീരുമാനത്തോടെ ഇനി ഇന്ത്യ-സഊദി എയർ ബബ്ൾ കരാറിൽ കണ്ണും നട്ടിരിക്കുകയാണ്.
നിലവിൽ സഊദിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമല്ല. മാത്രമല്ല ആരോഗ്യ പ്രവർത്തകർ ഒഴികെയുള്ള ഇന്ത്യക്കാർക്ക് നേരിട്ട് സഊദിയിലേക്ക് പ്രവേശനവും അനുവദിക്കുന്നില്ല. പതിനാല് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്നവർക്ക് പ്രവേശന വിലക്കുള്ളതിനാൽ ദുബായിലെത്തിയ ശേഷം 14 ദിവസം ഇവിടെ തങ്ങി കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയാണ് സഊദിയിലേക്കുള്ള അത്യാവശ്യക്കാർ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."