'വരിക ഗന്ധര്‍വ ഗായകാ' പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട്: സംഗീത സംവിധായകന്‍ ജി. ദേവരാജന്‍ മാസ്റ്ററെ കുറിച്ച് സംഗീത സംവിധായകനും ഗായകനുമായ എം. ജയചന്ദ്രന്‍ രചിച്ച 'വരിക ഗന്ധര്‍വ ഗായകാ' പുസ്തകം പ്രകാശനം ചെയ്തു. എം.ടി വാസുദേവന്‍ നായര്‍ ദേവരാജന്‍ മാസ്റ്ററുടെ സഹധര്‍മിണി ലീലാമണി ദേവരാജന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ദേവരാജന്‍മാസ്റ്ററുടെ സവിശേഷ വ്യക്തിത്വത്തെക്കുറിച്ച് പുസ്തകത്തിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്ന് എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞു.
കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് ഈസ അധ്യക്ഷനായി. കല്‍പ്പറ്റ നാരായണന്‍ പുസ്തക പരിചയവും രാജേന്ദ്രന്‍ എടത്തുംകര മുഖ്യപ്രഭാഷണവും നടത്തി. ഗായകന്‍ മധു ബാലകൃഷ്ണന്‍, ശ്രീകുമാര്‍ മേനോന്‍, രഞ്ജിത്ത്, ഡോ. സുരേഷ് പുത്തലത്ത്, ആര്‍. ഇളങ്കോ, ബിജു കുമാര്‍, സഞ്ജീവ് എസ്. പിള്ള, എം. ജയചന്ദ്രന്‍, അജയ് ഗോപാല്‍, അനില്‍ മങ്കട സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."