നിയമം ലംഘിച്ചുവെന്ന് സ്പീക്കര്‍ക്കും ബോധ്യപ്പെട്ടു; ധനമന്ത്രി രാജിവെക്കണം: ചെന്നിത്തല
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് തെറ്റു ചെയ്തുവെന്ന് സ്പീക്കര്‍ക്ക് ബോധ്യപ്പെട്ടതിനാലാണ് പരാതി എത്തിക്സ് കമ്മിറ്റിക്ക് വിട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച ധനമന്ത്രി ഉടന്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധനമന്ത്രിയുടെ വാദങ്ങള്‍ മുഖ്യമന്ത്രി തന്നെ തള്ളികളഞ്ഞതാണ്. മന്ത്രിയില്‍ മുഖ്യമന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് ഇത് തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ ധനമന്ത്രിക്ക് മന്ത്രിസഭയില്‍ തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചതായി കാണിച്ച് വി.ഡി. സതീശന് എം.എല്‍.എ നല്കിയ പരാതി സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് സ്പീക്കര്‍ പരാതി എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടത്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഐസകിന് മന്ത്രിസഭയില്‍ തുടരാനാകുക എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
തോമസ് ഐസക്കിനെതിരായ പരാതി പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ് സ്പീക്കര്‍. കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന വിഡി സതീശന് എം.എല്‍.എയുടെ പരാതിയിലാണ് നടപടി. പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."