കേന്ദ്ര, കേരള രാഷ്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും- ഉമ്മന്‍ ചാണ്ടി
കോഴിക്കോട്: കേന്ദ്ര, കേരള രാഷ്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് മുന്‍മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
രാജ്യ തലസ്ഥാനത്തെ കര്‍ഷക സമരത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കര്‍ഷകരോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അനാദരവ് രാജ്യത്തിന് തന്നെ അപമാനമാണെന്നു പറഞ്ഞ അദ്ദേഹം കര്‍ഷനിയമത്തില്‍ അപകാതകളില്ലെങ്കില്‍ അത് കര്‍ഷകരോട് പറഞ്ഞ് മനസിലാക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് കര്‍ഷകരെ കാണാന്‍ പ്രധാനമന്ത്രി തയാറാവുന്നില്ല. കൃഷി സംസ്ഥാനത്തിന്റെ പരിധിയിലുള്ള വിഷയമാണ്. ഈ വിഷയത്തില്‍ നിയമനിര്‍മാണം നടത്തുേമ്പാള്‍ സംസ്ഥാനങ്ങളെ കേള്‍ക്കാന്‍ പോലും കേന്ദ്രം തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന് സാധിക്കുന്നില്ലെന്നൂം ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."